'ഇ. അഹമ്മദ് മതേതര ഇന്ത്യയെ പ്രണയിച്ച വിശ്വപൗരന്‍'
മാവൂര്‍: മതേതര ഇന്ത്യയെ ജീവവായു പോലെ പ്രണയിച്ച വലിയ മനുഷ്യനായിരുന്നു ഇ. അഹമ്മദെന്ന് എം.സി മായിന്‍ഹാജി. ഐക്യ രാഷ്ട്ര സഭയുടെ സമ്മേളനത്തില്‍ പാകിസ്താന്‍ പ്രതിനിധി ഇന്ത്യയിലെ മുസ്‌ലിംകളെകുറിച്ച് ആശങ്ക പ്രകടിപ്പിച്ചപ്പോള്‍ അതേകുറിച്ച് ആരും വേവലാതിപ്പെടേണ്ടെന്നും ഇന്ത്യയുടെ ഭരണഘടന തന്നെ മുഴുവന്‍ മതവിഭാഗങ്ങള്‍ക്കും തുല്യ പരിഗണന ഉറപ്പു വരുത്തുന്നതാണെന്നും അഹമ്മദ് തിരിച്ചടിച്ചത് ചരിത്രമാണ്.
പ്രായാധിക്യത്തിന്റെയും ശാരീരിക അസുഖത്തിന്റെയും അവശതകള്‍ വകവയ്ക്കാതെ അവസാന നിമിഷം വരെ പാര്‍ലിമെന്റേറിയന്‍ എന്ന പദവി ഉത്തരവാദിത്വത്തോടെ നിര്‍വഹിച്ച രാജ്യസ്‌നേഹി ആയിരുന്നു അദ്ദേഹമെന്നും മായിന്‍ഹാജി കൂട്ടിച്ചേര്‍ത്തു.
കുന്ദമംഗലം നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച 'ഓര്‍മ്മകളിലെ അഹമ്മദ് സാഹിബ് ' അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മായിന്‍ഹാജി. എം. ബാബുമോന്‍ അധ്യക്ഷനായി. കെ.എ ഖാദര്‍ മാസ്റ്റര്‍, സമദ് പെരുമണ്ണ, കെ മൂസ്സ മൗലവി, കെ.എം.എ റഷീദ്, എ.കെ ഷൗക്കത്ത്, എ.ടി ബഷീര്‍, സി.ടി മുഹമ്മദ് ശരീഫ്, കെ.പി സൈഫുദ്ധീന്‍, ഷാക്കിര്‍ കുറ്റിക്കടവ്, ഹഖിം മാസ്റ്റര്‍, ശംസുദ്ധീന്‍ പി, ലത്തീഫ് മാസ്റ്റര്‍, ഐ. സല്‍മാന്‍, സലിം കുറ്റിക്കാട്ടൂര്‍, കുഞ്ഞിമരക്കാര്‍, റഷീദ് മൂര്‍ക്കനാട് പ്രസംഗിച്ചു.
ജനറല്‍ സെക്രട്ടറി ഒ.എം നൗഷാദ് സ്വാഗതവും കെ ജാഫര്‍ സാദിഖ് നന്ദിയും പറഞ്ഞു.
തലക്കുളത്തൂര്‍: പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇ.അഹമ്മദ് അനുസ്മരണം നടത്തി.
അണ്ടിക്കോട് ലീഗ് ഹൗസില്‍ നടന്ന ചടങ്ങ് എലത്തൂര്‍ മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് മലയില്‍ അബ്ദുല്ലക്കോയ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് കെ.കെ ഉമ്മര്‍ ഹാജി അധ്യക്ഷനായി. ഹുസൈന്‍ മുസ്‌ലിയാര്‍, സി.അബ്ദുല്‍ ജലീല്‍, എന്‍.ടി ബീരാന്‍ കോയ, എം.പി അബ്ദുല്ല, പി.കെ അബ്ദുറഹിമാന്‍ മാസ്റ്റര്‍, പി.എം ഹസന്‍കോയ, കെ.നവാസ്, എ. ഇസ്ഹാഖ്, കെ.പി മുഹമ്മദലി ഹാജി, കെ.ഹുസൈന്‍ കോയ, കെ.വി ഫൈസല്‍ സംസാരിച്ചു. പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ. ഫൈജാസ് സ്വാഗതവും ഇ.ടി നജീബ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."