മാലിദ്വീപില്‍ പ്രസിഡന്റും സുപ്രിം കോടതിയും നേര്‍ക്കുനേര്‍: പാര്‍ലമെന്റ് സൈന്യം സീല്‍ ചെയ്തു
മാലി: ലോക വിനോദസഞ്ചാര കേന്ദ്രമായ മാലിദ്വീപില്‍ രാഷ്ട്രീയ പ്രതിസന്ധി. സര്‍ക്കാരും സുപ്രിം കോടതിയും നേര്‍ക്കുനേര്‍ വന്നതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്.
പ്രതിപക്ഷത്തെ ഒന്‍പതു പേരെ ജയില്‍ മോചിപ്പിക്കാനും പ്രസിഡന്റ് അബ്ദുല്ല യമീനെ ഇംപീച്ച് ചെയ്യാനും ഉത്തരവിട്ടതോടെയാണ് സര്‍ക്കാര്‍ സുപ്രിം കോടതിക്കെതിരെ തിരിഞ്ഞത്. സുപ്രിം കോടതി ഉത്തരവ് നടപ്പാക്കരുതെന്ന് അബ്ദുല്ല യമീന് പട്ടാളത്തിനും പൊലിസിനു നിര്‍ദേശം നല്കി.
ഇതിനു പിന്നാലെ പട്ടാളം പാര്‍ലമെന്റ് സീല്‍ ചെയ്യുകയും രണ്ട് പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.
വ്യാഴാഴ്ചയാണ് ഒന്‍പതു പേരെ ജയില്‍ മോചിപ്പിക്കണമെന്നും അബ്ദുല്ല യമീന് പുറത്താക്കിയ പാര്‍ട്ടിയിലെ 12 പാര്‍ലമെന്റംഗങ്ങളെ തിരിച്ചെടുക്കണമെന്നും സുപ്രിം കോടതി ഉത്തരവിറക്കിയത്. യാസീന്റേത് രാഷ്ട്രീയ പ്രേരിത നടപടിയാണെന്നാരോപിച്ചായിരുന്നു സുപ്രിം കോടതി വിധി.
എന്നാല്‍ കോടതി വിധിക്കെതിരെ ശക്തമായി സര്‍ക്കാര്‍ രംഗത്തെത്തി. പ്രസിഡന്റിനെ അറസ്റ്റ് ചെയ്യാനുള്ള സുപ്രിം കോടതി വിധി ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് അറ്റോര്‍ണി ജനറല്‍ മുഹമ്മദ് അനില്‍ പ്രഖ്യാപിച്ചു. അതുകൊണ്ട് പൊലിസോ സൈന്യമോ ഭരണഘടനാ വിരുദ്ധമായ ഒരു ഉത്തരവും നടപ്പിലാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
12 പേരുടെ അയോഗ്യത നീക്കിയാല്‍ 85 അംഗ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിനാവും ഭൂരിപക്ഷമുണ്ടാവുക. ഇത് അബ്ദുല്ല യമീന്റെ ഇംപീച്ച്മെന്റിനു വഴിതുറന്നതാണ് സര്‍ക്കാരിനെ കോടതിക്കെതിരായ നടപടിയിലേക്ക് പ്രേരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."