പൊതുശ്മശാനത്തില്‍ നിന്നും മൃതദേഹങ്ങള്‍ പുറത്തെടുത്തതില്‍ വന്‍ പ്രതിഷേധം
മറയൂര്‍: മറയൂര്‍ പഞ്ചായത്ത് വക സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ഡബ്ബിങ്ങ് യാര്‍ഡും പൊതുശ്മശാനവും വേര്‍തിരിക്കുന്നതിന്റെ ഭാഗമായി ജെ.സി.ബി ഉപയോഗിച്ച് മണ്ണ് മാന്തി എട്ട് മൃതദേഹങ്ങള്‍ പുറത്തെടുത്തത് വന്‍ പ്രതിഷേധത്തിന് കാരണമായി. ശനിയാഴ്ച ഉച്ചയോടെയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്ത നിലയില്‍ നാട്ടുകാര്‍ കïത്. ബാബുനഗര്‍ ഭാഗത്തുïായ മരണത്തെ തുടര്‍ന്ന് കുഴിയെടുക്കാന്‍ പോയ നാട്ടുകാരാണ് മൃതദേഹങ്ങള്‍ പുറത്ത് കിടക്കുന്നത് ആദ്യം കïത്.
തുടര്‍ന്ന് പൊതുജനം സംഘടിച്ചെത്തുകയും മറയൂര്‍ പൊലിസില്‍ വിവരമറിയിക്കുകയും ചെയ്തു. പൊലിസ് സംഭവസ്ഥലത്തെത്തി മൃതദേഹങ്ങള്‍ ജെ.സി.ബി ഉപയോഗിച്ച് മറവു ചെയ്യിപ്പിച്ചു.
തുടര്‍ന്ന് മൃതദേഹങ്ങളോട് അനാദരവ് കാട്ടിയതിന് കോണ്‍ട്രാക്ടറായ പൊന്നൂസ് ചാക്കോ, സൂപ്പര്‍വൈസര്‍ ശിവന്, ജെ.സി.ബി ഓപറേറ്റര്‍ നാഗരാജ് എന്നിവര്‍ക്കെതിരേ കേസെടുക്കുകയും ജെ.സി.ബി കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."