HOME
DETAILS

ബഹ്‌റൈനില്‍ ആകാശവിസ്മയങ്ങളുടെ മൂന്ന് നാളുകള്‍; ഇന്റര്‍നാഷണല്‍ എയര്‍ഷോക്ക് നാളെ തുടക്കം

  
November 12, 2024 | 12:29 PM

Bahrain International Airshow 2024 Takes Flight

മനാമ: ബഹ്‌റൈനിന്റെ ആകാശം വ്യോമാഭ്യാസത്തിന്റെ മാസ്മരിക വലയത്തിലാക്കാന്‍ എയര്‍ഷോ നാളെ ആരംഭിക്കും. 13 മുതല്‍ 15 വരെ സാഖിര്‍ എയര്‍ ബേസില്‍ നടക്കുന്ന ഇന്റര്‍നാഷനല്‍ എയര്‍ഷോയില്‍ 125 ലധികം വിവിധ എയര്‍ക്രാഫ്റ്റുകളുടെ പ്രദര്‍ശനമുണ്ടാകും.

ലോകോത്തര ഫ്‌ലൈയിങ് ഡിസ്‌പ്ലേകളൊരുക്കാന്‍ വിവിധ രാജ്യങ്ങളുടെ എയറോബാറ്റിക് ടീമുകള്‍ തങ്ങളു ടെ ആധുനിക വിമാനങ്ങളുമായി എത്തിക്കൊണ്ടിരിക്കുകയാണ്. റോയല്‍ സഊദി എയര്‍ഫോഴ്‌സിന്റെ ലോകപ്രശസ്ത എയറോബാറ്റിക് ഡിസ്‌പ്ലേ ടീമായ സഊദി ഹോക്‌സ് കഴിഞ്ഞ ദിവസം സാഖിര്‍ എയര്‍ ബേസിലിറങ്ങി.

ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ രണ്ട് C17  കാര്‍ഗോ വിമാനങ്ങള്‍ കഴിഞ്ഞയാഴ്ച സാഖിര്‍ എയര്‍ബേസില്‍ ഇറങ്ങിയിരുന്നു. ഇന്ത്യന്‍ എയറോബാറ്റിക് ടീം സാരംഗ് (മയില്‍) ന്റെ നാല് ഹെലികോപ്റ്ററുകളാണ് ഈ കാര്‍ ഗോ വിമാനങ്ങളിലുണ്ടായിരുന്നത്. പാകിസ്താന്‍ വ്യോമസേനയുടെ വിമാനവും എയര്‍ഷോക്കായി എത്തിയിട്ടുണ്ട്.

ഹമദ് രാജാവിന്റെ രക്ഷാകര്‍തൃത്വത്തില്‍ അരങ്ങേറുന്ന ഇന്റര്‍നാഷനല്‍ എയര്‍ഷോയുടെ ഏഴാം പതിപ്പില്‍, എ യ്‌റോസ്‌പേസ്, ഡിഫന്‍സ് ലീഡര്‍മാരുടെ ആഗോള സംഗമവുമുണ്ടാകും. 11 ആഗോള വിമാന നിര്‍മാതാക്കള്‍ ഉള്‍പ്പെടെ 135 കമ്പനികള്‍ എയര്‍ഷോയില്‍ പങ്കെടുക്കും.

56 രാജ്യങ്ങളില്‍നിന്നായി 223ലധികം ഔദ്യോഗിക പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുക്കും. കൂടാതെ 20 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എയര്‍ഷോയെ പിന്തുണക്കുകയും പങ്കെടുക്കുകയും ചെയ്യും. എയര്‍ഷോയില്‍ പൂര്‍ണമായും ബുക്ക് ചെയ്ത ചാലറ്റുകള്‍, 60 കമ്പനികളുള്ള എക്‌സിബിഷന്‍ ഹാള്‍, സ്റ്റാറ്റിക്, ഫ്‌ലയിങ് ഡിസ് പ്ലേകള്‍ക്കുള്ള ഒരു എയര്‍ക്രാഫ്റ്റ് ഡിസ് പ്ലേ ഏരിയ, കുടുംബങ്ങള്‍ക്കായി പ്രത്യേക മേഖല തുടങ്ങിയ സൗകര്യങ്ങളൊരുക്കും.

2010ല്‍ ആരംഭിച്ച എയര്‍ഷോ 14 വര്‍ഷം തികയുകയാണ്. എയര്‍ഷോയില്‍ കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും പറക്കുന്ന പൈലറ്റുമാരെ കാണാനുള്ള അവസരങ്ങള്‍ നല്‍കും. എന്‍ജിനീയര്‍മാര്‍, പൈലറ്റുമാര്‍, ബഹിരാ കാശയാത്രികര്‍, ക്രാഫ്റ്റിങ്, സിമുലേറ്ററുകള്‍ എന്നിവയെ സംബന്ധിച്ചുള്ള വര്‍ക്ക് ഷോപ്പുകളും സംഘടിപ്പിക്കും.

വാണിജ്യ, ബിസിനസ് ജെറ്റുകള്‍ മുതല്‍ ചരക്ക്, ചെറുവിമാനങ്ങള്‍വരെയുള്ള നൂറോളം വിമാനങ്ങള്‍ സ്റ്റാറ്റിക് ഡിസ് പ്ലേയില്‍ ഉണ്ടാകും. 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ പ്രവേശനം ലഭിക്കും. മറ്റു ള്ളവര്‍ക്ക് അഞ്ച് ദീനാറിന് ടിക്കറ്റ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി airshow.bh. എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Get ready for three days of breathtaking aerial displays and cutting-edge aviation technology as the Bahrain International Airshow takes off tomorrow! This highly anticipated event promises to showcase the latest innovations in the industry.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ തകർക്കുമെന്ന് ഇറാൻ; ഖത്തറിൽ നിന്ന് ഉദ്യോഗസ്ഥരെ മാറ്റി അമേരിക്ക

International
  •  3 days ago
No Image

ട്യൂഷൻ സെൻ്ററിൽ പ്ലസ് വൺ വിദ്യാർഥിയ്ക്ക് ക്രൂരമർദനം; അധ്യാപകനെതിരെ പരാതി

Kerala
  •  3 days ago
No Image

നിശ്ചയദാർഢ്യത്തിന്റെ 20 വസന്ത കാലങ്ങൾ; ആധുനിക ദുബൈയുടെ ശില്പിക്ക് സ്നേഹസമ്മാനവുമായി യുഎഇ പ്രസിഡന്റ്

uae
  •  3 days ago
No Image

ജാർഖണ്ഡിൽ വൻ സ്ഫോടനം: ദമ്പതികളടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു; രണ്ട് പേരുടെ നില ഗുരുതരം

National
  •  3 days ago
No Image

ദോഹയില്‍ കതാര ആഗോള ആംബര്‍ എക്‌സിബിഷന്‍ ആരംഭിച്ചു  

qatar
  •  3 days ago
No Image

കുവൈത്തിൽ ജനുവരി 19-ന് സൈറണുകൾ മുഴങ്ങും; പൊതുജനം പരിഭ്രാന്തരാകരുതെന്ന് ആഭ്യന്തര മന്ത്രാലയം

Kuwait
  •  3 days ago
No Image

ഒരുഭാഗത്ത് പശുവിന്റെ പേരിൽ ആൾക്കൂട്ട ആക്രമണം; മറുഭാഗത്ത് പശുമാംസം കയറ്റുമതി ചെയ്യൽ; ബി.ജെ.പി ഭരിക്കുന്ന ഭോപ്പാൽ നഗരസഭ അറവുശാലയിൽ 25 ടൺ പശുമാംസം കണ്ടെത്തിയത് വിവാദത്തിൽ

National
  •  3 days ago
No Image

എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമസഭയിൽ പരാതി; സ്പീക്കറുടെ തീരുമാനം ഉടൻ

Kerala
  •  3 days ago
No Image

ലോകത്തിലെ ഏറ്റവും ബുദ്ധിമാനായ ക്രിക്കറ്റ് താരമാണ് അവൻ: അശ്വിൻ

Cricket
  •  3 days ago
No Image

കുടുംബകലഹം കൊലപാതകത്തിൽ കലാശിച്ചു; യുവാവിനെ താക്കോൽ കൊണ്ട് കുത്തിക്കൊന്ന ബിജെപി സ്ഥാനാർഥി പിടിയിൽ

Kerala
  •  3 days ago