HOME
DETAILS

കുടിവെള്ള പ്രശ്‌നം; തൊഴിലാളികള്‍ റോഡ് ഉപരോധിച്ചു

  
backup
February 14, 2017 | 3:41 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%8d%e2%80%8c%e0%b4%a8%e0%b4%82-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf


രാജാക്കാട്: അരമനപ്പാറ കുടിവെള്ള പ്രശ്‌നം വീïും വിവാദത്തിലേക്ക്. സബ് കലക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് നാട്ടുകാര്‍ വെള്ളമെടുക്കാന്‍ തുടങ്ങിയതോടെ തങ്ങള്‍ക്ക് കുടിവെള്ളം ഇല്ലെന്നാരോപിച്ച് അരമാനപ്പാറ എസ്റ്റേറ്റിലെ നൂറോളം തൊഴിലാളികള്‍ പണി മുടക്കി ഒഴിഞ്ഞ കുടങ്ങളുമായി  റോഡ് ഉപരോധിച്ചു. കുടിവെള്ളം കിട്ടാതെ സമരത്തില്‍ നിന്നും പിന്‍മാറില്ലെന്ന് തൊഴിലാളികള്‍ പ്രഖ്യാപിച്ചു.
മൂന്ന് ദിവസം മുന്‍പാണ് ദേവികുളം സബ് കലക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് കുളത്തില്‍ ഹോസ് സ്ഥാപിച്ച് മുട്ടുകാട് നിവാസികള്‍ കുളത്തില്‍ നിന്നും വെള്ളമെടുക്കുവാന്‍ തുടങ്ങിയത്.
എന്നാല്‍ ഇതിന് ശേഷം തങ്ങള്‍ക്ക് വെള്ളം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് എസ്റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. കുടിവെള്ളം ലഭിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്ത്രീകളടക്കമുള്ള നൂറോളം തൊഴിലാളികള്‍ പണമുടക്കി ഖജനാപ്പാറ-മുട്ടുകാട് റോഡ് ഉപരോധിച്ചു.
രï് തലമുറയായി എസ്റ്റേറ്റില്‍ താമസിച്ച് ജോലി ചെയ്ത് വരുന്ന തങ്ങള്‍ കുടിവെള്ളത്തിന് ആശ്രയിക്കുന്നത് ഈ കുളത്തേയാണെന്നും വള്ളം കിട്ടാതെ സമരത്തില്‍ പിന്മാറില്ലെന്നും തൊഴിലാളികള്‍ പറഞ്ഞു. എസ്റ്റേറ്റിനുള്ളിലെ കുളത്തില്‍  നിന്ന് മുട്ടുകാട് നിവാസികള്‍ക്ക് വെള്ളം നല്‍കുന്നത് ജില്ലാ  പഞ്ചായത്ത് പ്രസിഡന്റിന്റെ വ്യക്തിപരമായ താല്‍പര്യമാണെന്നും തൊഴിലാളികള്‍ ആരോപിച്ചു.
അറുപതിലധികം വരുന്ന തൊഴിലാളികള്‍ക്ക് വെള്ളമില്ലാതായ സാഹചര്യത്തില്‍ ഇതിനെതിരേ ഇടുക്കി ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കുവാന്‍ ഒരുങ്ങുകയാണ് തോട്ടം ഉടമയും തൊഴിലാളികളും.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് നിയന്ത്രണം വിട്ട മിനിലോറി ക്വാറിയിലേക്ക് മറിഞ്ഞു; ഒരാൾക്കായി തിരച്ചിൽ

Kerala
  •  a month ago
No Image

ദുബൈയിൽ 10 പുതിയ പള്ളികൾ തുറന്ന് ഇസ്‌ലാമിക് അഫയേഴ്‌സ് ഡിപ്പാര്‍ട്‌മെന്റ്‌; 5 എണ്ണം കൂടി ഉടൻ

uae
  •  a month ago
No Image

ജോലിയിൽ ശകാരിച്ചതിന് പ്രതികാരം; ഡോക്ടറുടെ മുറിയിൽ നായ്ക്കുരണപ്പൊടി വിതറിയ ജീവനക്കാർക്കെതിരെ കേസ്

Kerala
  •  a month ago
No Image

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസം; ഡി.എ കുടിശ്ശിക 10 ശതമാനം അനുവദിച്ച് ഉത്തരവിറങ്ങി

Kerala
  •  a month ago
No Image

ബാബറിന്റെ പേരില്‍ രാജ്യത്ത് എവിടേയും പള്ളി നിര്‍മിക്കാന്‍ അനുവദിക്കരുത്,  നിര്‍മിച്ചാല്‍ നടപടിയെടുക്കാന്‍ കേന്ദ്രത്തിന് അനുമതി നല്‍കണമെന്നും പൊതുതാല്‍പര്യ ഹരജി;  തള്ളി സുപ്രിം കോടതി 

National
  •  a month ago
No Image

വീട്ടുകാരെ പൂട്ടിയിട്ട് അർദ്ധരാത്രി കാറുമായി കറക്കം; കൗമാരക്കാരൻ ഓടിച്ച കാർ അപകടത്തിൽപ്പെട്ടു; പിതാവിനെതിരെ കേസ്

Kerala
  •  a month ago
No Image

വേനൽ ചൂടിൽ എസി ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക; ഒരു മണിക്കൂർ കാർ എസി പ്രവർത്തിപ്പിക്കാൻ ഇത്രയും രൂപയാകുമോ

auto-mobile
  •  a month ago
No Image

'യുദ്ധം തുടര്‍ന്നാല്‍ 200 ശതമാനം തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി, അവരത് അവസാനിപ്പിച്ചു' ഇന്ത്യ- പാക് സംഘര്‍ഷം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദവുമായി വീണ്ടും ട്രംപ് 

International
  •  a month ago
No Image

ശബരിമല സ്വര്‍ണക്കൊള്ളയിലെ അറസ്റ്റ് യുവതീപ്രവശന നീക്കം തടഞ്ഞതിലുള്ള പ്രതികാരം; സര്‍ക്കാരിനെതിരെ തന്ത്രി

Kerala
  •  a month ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: കട്ടിളപ്പാളി കേസില്‍ എ പത്മകുമാറിന് സ്വാഭാവിക ജാമ്യം, ദ്വാരപാലക കേസില്‍ ജയിലില്‍ തുടരും

Kerala
  •  a month ago