കൊയിലാണ്ടിയിലെ പരാജയം; എ ഗ്രൂപ്പ് കാലുവാരിയെന്ന് ആരോപണം
പയ്യോളി: യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍ സുബ്രഹ്മണ്യന് പരാജയപ്പെട്ടതിന് പിന്നില്‍ എ ഗ്രൂപ്പ് നേതാക്കളാണെന്ന് പയ്യോളിയില്‍ ചേര്‍ന്ന ഐ ഗ്രൂപ്പ് നേതൃയോഗം ആരോപിച്ചു. ജില്ലാ സെക്രട്ടറി മുതല്‍ മണ്ഡലം പ്രസിഡന്റ് വരെയുള്ള നേതാക്കള്‍ക്ക് ഇതില്‍ പങ്കുണ്ടെന്ന് യോഗത്തില്‍ ആക്ഷേപം ഉയര്‍ന്നു.
എ.ഐ.സി.സി നിര്‍ദേശിച്ച കൊയിലാണ്ടിയിലെ സ്ഥാനാര്ഥികള്ക്കെതരേ തുടക്കത്തില്‍ പ്രത്യക്ഷത്തില്‍ പ്രകടനം നടത്താന്‍പോലും തയ്യാറായ പയ്യോളിയിലെ എ ഗ്രൂപ്പ് നേതാക്കള്‍ തന്നെയാണ് തോല്‍വിയുടെ ഉത്തരാവിദകള്.
3500 ഓളം യു.ഡി.എഫ് ലീഡുള്ള പയ്യോളി മുനിസിപ്പാലിറ്റിയില്‍ 1000ത്തോളം വോട്ട് എല്‍.ഡി.എഫിന് ലീഡ് നല്‍കിയതില്‍ നേതാക്കള്‍ക്ക് വ്യക്തമായ പങ്കുണ്ടെന്നും യോഗം വിലയിരുത്തി. നിലവിലുള്ള സാഹചര്യം വിലയിരുത്തുന്നതിന് പയ്യോളി മണ്ഡലത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും വിപുലമായ കണ്വന്ഷന് വിളിച്ച് ചേര്‍ക്കാനും യോഗം തീരുമാനിച്ചു.
സദാനന്ദന് തൊടുവയില്‍ അധ്യക്ഷനായി. കെ.ടി വിനോദ് ഉദ്ഘാടനം ചെയ്തു. പുന്നോളി കുഞ്ഞികൃഷ്ണന്, വി.പി സുധാകരന്, പി.എന്‍ അനില്‍ കുമാര്‍, ഇ.കെ ശീതല്രാജ്, കെ.പി സതീശന്, അന്‍വര്‍ കായരികണ്ടി, കിഴക്കയില്‍ അശോകന്, ഇ സൂരജ്, വി.കെ അശോകന്, സി.ടി ധിമേഷ്, കുഴിച്ചാലില്‍ ഗംഗാധരന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."