HOME
DETAILS
MAL
മദ്യവര്‍ജനത്തിന് സഹകരണം ഉറപ്പാക്കും
backup
May 30 2016 | 19:05 PM
കൊയിലാണ്ടി: സര്‍ക്കാരിന്റെ മദ്യവര്‍ജന പരിപാടികളില്‍ നിരുപാധികം സഹകരിക്കുകയും മദ്യനിരോധനത്തിന് സമൂഹത്തെ സമര സജ്ജമാക്കുകയുമാണ് കേരള മദ്യനിരോധന സമിതിയുടെ നയമെന്ന് സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന് വ്യക്തമാക്കി.
മുചുകുന്നില്‍ ചേര്‍ന്ന ജില്ലാകണ്വന്ഷനില് സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യമുക്ത ഭാരതത്തിനായി 15 ലക്ഷം പേര് ഒപ്പിടുന്ന ഭീമഹരജി പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കും. ജൂണ്‍ മാസത്തില്‍ ഒപ്പ് ശേഖരണം പൂര്‍ത്തിയാക്കുമെന്നും ഇയ്യച്ചേരി പറഞ്ഞു. കണ്‍വന്‍ഷനില്‍ ഗംഗന് തുമ്പക്കണ്ടി, വി.കെ ദാമോദരന്‍, സുരേഷ് നരിപ്പറ്റ, വി.കെ നാരായണന്, നായര്‍, യൂനുസ് ഹാജി കുറ്റ്യാടി, നര്‍ഗീസ് ബീഗം ഫാറൂഖ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."