HOME
DETAILS

സംവരണം അട്ടിമറി ലക്ഷ്മിനായരെ അറസ്റ്റ് ചെയ്യണം: ഐ.എ.സി

  
Web Desk
February 14 2017 | 18:02 PM

%e0%b4%b8%e0%b4%82%e0%b4%b5%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%85%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%ae%e0%b4%b1%e0%b4%bf-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%a8


ചാവക്കാട്: പട്ടികജാതി പീഡനം നടത്തിയ ലക്ഷ്മിനായരെ അറസ്റ്റ് ചെയ്യണമെന്ന് ഇന്ത്യന്‍ അംബേദ്ക്കറിസ്റ്റ് കൗണ്‍സില്‍ ആവശ്യപ്പെട്ടു.  നിരവധി വിദ്യാര്‍ഥികളുടെ ഭാവി ജീവിതം നശിപ്പിച്ചും, അങ്ങേയറ്റത്തെ ജാതിവിവേചനം പുലര്‍ത്തിയും അഹങ്കാരത്തിന്റെ ആള്‍ രൂപമായ ലക്ഷ്മിനായരെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നയത്തെ ഐ.എ.സി കൗണ്‍സില്‍ യോഗം പ്രതിഷേധിച്ചു.സര്‍ക്കാരിനേയും ജനാധിപത്യത്തേയും നിയമ വ്യവസ്ഥയേയും കബളിപ്പിച്ച് കുടുംബസ്വത്താക്കി വെച്ചിരിക്കുന്ന ലോ അക്കാദമി സര്‍ക്കാര്‍ പൂര്‍ണമായും ഏറ്റെടുക്കണമെന്നും, പട്ടികജാതി വിഭാഗങ്ങള്‍ക്ക് നിയമപരമായ സംവരണതത്വം പാലിക്കാന്‍ പ്രത്യേക കമ്മീഷന്‍ രൂപികരിക്കണമെന്ന് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ലക്ഷ്മിനായര്‍ പ്രിന്‍സിപ്പലായ കാലഘട്ടത്തില്‍ സംവരണം അട്ടിമറിച്ച് സംഭവത്തില്‍ അന്വേഷണം നടത്തി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് യോഗം ഉന്നയിച്ചു. ഐ.എ.സി രക്ഷാധികാരി റ്റി.എ ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ശശിപഞ്ചവടി അധ്യക്ഷനായി.  ചന്ദ്രന്‍ തിയ്യത്ത്, പി.കെ പ്രകാശന്‍, ചന്ദ്രന്‍ ഇരിങ്ങാപ്പുറം, അഡ്വ: പി.എ ചന്ദ്രന്‍, ശിവരത്‌നന്‍ ആലത്തി, അറമുഖന്‍ ഏങ്ങടി, റ്റി.എ വേലായുധന്‍, സന്തോഷ് കോലോത്ത്, പി.കെ ഷാജി, പി.എ വിനോദ്കുമാര്‍,  പി.കെ രാഗിണി, ചന്ദ്രന്‍ വട്ടംകുളം, എം.വി രാധാകൃഷ്ണന്‍, ഗോപിതിരുമേനി, കെ.പാര്‍ത്ഥ സാരഥി എന്നിവര്‍ സംസാരിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  23 minutes ago
No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  7 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  8 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  8 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  8 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  9 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  9 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  9 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  10 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  10 hours ago