സിറിയ, യെമന്‍ സംഘര്‍ഷങ്ങള്‍; സല്‍മാന്‍ രാജാവും തുര്‍ക്കി പ്രസിഡന്റും ചര്‍ച്ച നടത്തി
ജിദ്ദ: തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും തമ്മില്‍ ചര്‍ച്ച നടത്തി. റിയാദ് അല്‍യെമാമ കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചക്കിടെ സിറിയ, യെമന്‍ സംഘര്‍ഷങ്ങള്‍ അടക്കം മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവവികാസങ്ങള്‍ ഇരുവരും വിശകലനം ചെയ്തു.
കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍, ഡെപ്യൂട്ടി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ രാജകുമാരന്‍, നാഷണല്‍ ഗാര്‍ഡ് മന്ത്രി മിത്അബ് ബിന്‍ അബ്ദുല്ല രാജകുമാരന്‍, സഹമന്ത്രി മന്‍സൂര്‍ ബിന്‍ മിത്അബ് രാജകുമാരന്‍, വിദേശ മന്ത്രി ആദില്‍ അല്‍ജുബൈര്‍, സഹമന്ത്രി ഡോ. ഇബ്രാഹിം അല്‍അസ്സാഫ്, ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍, തുര്‍ക്കിയിലെ സൗദി അംബാസഡര്‍ വലീദ് അല്‍ഖിരീജി തുടങ്ങിയവര്‍ കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.
തുടര്‍ന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരനും ഡെപ്യൂട്ടി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും തുര്‍ക്കി പ്രസിഡന്റുമായി പ്രത്യേകം പ്രത്യേകം ചര്‍ച്ചകള്‍ നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."