പെരിങ്ങമ്മലയില്‍ റോഡ് അപകടക്കെണിയായി
കോവളം: പെരിങ്ങമ്മലയില്‍ അധികൃതര്‍ വെട്ടിപൊളിച്ചിട്ട റോഡ് അപകടക്കെണിയായി. മാസങ്ങള്‍ക്ക് മുമ്പ് വെട്ടിപ്പോളിച്ചിട്ടിടത്ത് ഒരു ഗര്‍ത്തം തന്നെ രൂപപ്പെട്ടിട്ടുണ്ട്. ഇവിടെ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് പതിവായിരിക്കുകയാണ്.
മൂന്നു റോഡുകള്‍ സംഗമിക്കുന്ന പെരിങ്ങമ്മല ജങ്ഷനിലാണ് ഈ അപകടക്കെണി. കോവളം പദ്ധതി പ്രദേശത്തെ ജലവിതരണത്തിന് പെരിങ്ങമ്മലയില്‍ നിര്‍മ്മിച്ച വാട്ടര്‍ ടാങ്കിലേക്ക് പൈപ്പ് ഇടാനാണ് ഇവിടെ റോഡ് വെട്ടിപ്പൊളിച്ചത്. പൈപ്പ് ഇടല് പൂര്ത്തിയായയെങ്കിലും റോഡിലെ കുഴിയടക്കാന്‍ അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല. ഇതു സംബന്ധിച്ച് പരാതികള്‍ നല്‍കിയെങ്കിലും ഫലമൊന്നുമുണ്ടായില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
പള്ളിച്ചല്‍ റോഡിലെ പെരിങ്ങമ്മല ജങ്ഷന് മുതല്‍ എസ്.എന്‍ ജങ്ഷന് വരെയും ഇതാണ് സ്ഥിതി. റോഡ് എത്രയും വേഗം നന്നാക്കിയില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."