ക്രീമിലെയര്‍ വരുമാന പരിധി അടിയന്തരമായി ഉയര്‍ത്തണമെന്ന് മെക്ക
കൊച്ചി: ക്രീമിലെയര്‍ വരുമാന പരിധി അടിയന്തരമായി ഉയര്‍ത്തണമെന്ന് (മുസ്്ലിം എംപ്ലോയിസ് കള്‍ച്ചറല്‍ അസോസിയേഷന്) മെക്ക. കേരളത്തിലടക്കം രാജ്യത്തെ വിവിധ എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ എസ്.ഇ.ബി.സി, ഒ.ബി.സി, ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട അവസാന തിയതി ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ്. അതിനാല്‍ ക്രീമിലെയര്‍ പരിധി ആറുലക്ഷത്തില്‍ നിന്ന് എട്ടുലക്ഷമായി ഉയര്‍ത്തിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് കേരളത്തിലും 2017 സെപ്റ്റംബര്‍ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര തീരുമാനം എടുക്കണമെന്ന് മെക്ക സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ അലി ആവശ്യപ്പെട്ടു.
സംസ്ഥാന ബജറ്റില്‍ 45 ശതമാനം വരുന്ന മുസ്ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ ക്ഷേമപദ്ധതികള്‍ക്ക് തുക വകയിരുത്തിയിട്ടില്ലെന്നും എന്‍.കെ അലി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."