പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിച്ചു
ശ്രീകാര്യം: ലാല്‍കൃഷ്ണ മെമ്മോറിയല്‍ എവറോളിങ് ട്രോഫി ഇന്റര്‍ കൊളീജിയറ്റ് പോസ്റ്റര്‍ രചനാ മത്സരം മാര്‍ ഇവാനിയോസ് കോളജില്‍ നടന്നു. പതിനാറ് കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്ത മത്സരത്തില്‍ ഇവാനിയോസിലെ വൈഷ്ണവി. കെ. ലാല്‍ ഒന്നാം സ്ഥാനവും, കോളജ് ഓഫ് ആര്ക്കിടെക്ചററിലെ ഡാനറ്റ് ബെന്നിച്ചല്‍ രണ്ടാം സ്ഥാനവും, കഴക്കൂട്ടം സെന്റ് തോമസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ജോജി ഫിലിപ്പ് മൂന്നാം സ്ഥാനവും നേടി.
മത്സരത്തോടനുബന്ധിച്ച് നടന്ന അനുമോദന ചടങ്ങില്‍ മാന്‍ ഇവാനിയോസ് കോളജ് പ്രിന്‍സിപ്പാള്‍ റവ. ഡോ. ജിജി. തോമസ്, സുവോളജി വകുപ്പ് മേധാവി, ഡോ. ലീനാമ്മ ജോസഫ്, ലാല്‍ കൃഷ്ണയുടെ പിതാവ് രഘു, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഡോ. പി.ഐ. പോള്‍, സുവോളജി അസ്സോസിയേഷന് സെക്രട്ടറി അരുണ്‍. ജി. എസ്, ലാല്‍ കൃഷ്ണ ട്രസ്റ്റ് ഭാരവാഹികളായ അജിത്കുമാര്‍, ജയ്സണ്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."