ആലപ്പുഴയ്ക്ക് സംസ്ഥാനതലത്തില്‍ നേട്ടം
ആലപ്പുഴ: പൗരാവകാശ രേഖയും ഈ സാമ്പത്തിക വര്‍ഷത്തെ ഗുണഭോക്തൃ പട്ടികയും തദ്ദേശസ്വയംഭരണ വകുപ്പിന്റെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്ത സംസ്ഥാനത്തെ ആദ്യ ജില്ലയായി ആലപ്പുഴ.
എല്ലാ ഗ്രാമപഞ്ചായത്തുകളുടെയും യോഗനടപടിക്രമങ്ങള്‍ സകര്‍മ്മ സോഫ്റ്റ്‌വെയര്‍ മുഖേന രേഖപ്പെടുത്തുന്ന ജില്ലയെന്ന നേട്ടവും വസ്തുനികുതി ഇപെയ്‌മെന്റിന്റെ ഭാഗമായ സഞ്ചയസാംഖ്യ സംയോജനം പൂര്‍ത്തിയായ ജില്ലയായും ആലപ്പുഴ മാറി.
201617 വര്‍ഷത്തെ ഗുണഭോക്തൃ പട്ടികകള്‍ പൂര്‍ണമായും വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തു. ഗ്രാമപഞ്ചായത്തുകള്‍ അധികാരമേറ്റ് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ പൗരാവകാശ രേഖ പുതുക്കി വെബ്‌സൈറ്റില്‍ നല്‍കി.
ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നാളെ രാവിലെ 9.30ന് പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തും.
പദ്ധതിച്ചെലവു പുരോഗതിയില്‍ മുമ്പിലെത്തിയ ഗ്രാമപഞ്ചായത്തുകളെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. പി. വിശ്വംഭരപണിക്കര്‍ അനുമോദിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അഡ്വ. ഡി. പ്രിയേഷ് കുമാര്‍ ആധ്യക്ഷ്യം വഹിക്കും. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.ഡി. സുദര്‍ശനന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ജി. വേണുലാല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുവര്‍ണ പ്രതാപന്‍, കെ. ഗോപകുമാര്‍, കെ. കുഞ്ഞച്ചന്‍ എന്നിവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."