കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു
മഴക്കാലത്തോടനുബന്ധിച്ച് ജില്ലയിലും താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നതായി ജില്ലാ കലക്ടര്‍ ആര്‍. ഗിരിജ അറിയിച്ചു. 1077 എന്ന ടോള്‍ ഫ്രീ നമ്പരിലും 0477 2238630 എന്ന നമ്പരിലും ബന്ധപ്പെടാം.
ജൂണ്‍ ഒന്നു മുതല്‍ അഞ്ചുവരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെയും സാമൂഹികരാഷ്ട്രീയസാംസ്‌കാരിക സംഘടനകളുടെയും സഹകരണത്തോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ വാര്‍ഡിനും ശുചിത്വമിഷന്‍ 10,000 രൂപയും ദേശീയ ആരോഗ്യദൗത്യം 10,000 രൂപയും നല്‍കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 5,000 രൂപ തനത്പ്ലാന്‍ ഫണ്ടില്‍നിന്ന് വിനിയോഗിക്കാം. പണം ചെലവഴിക്കുന്നതു സംബന്ധിച്ച് സാമൂഹിക ഓഡിറ്റ് സംവിധാനം ഉണ്ടാകും.
പ്രകൃതിക്ഷോഭത്തില്‍ നാശനഷ്ടമുണ്ടായാല്‍ വില്ലേജ് ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ച് 24 മണിക്കൂറിനകം ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. ഏഴു ദിവസത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കാനുള്ള നടപടിയാണ് സ്വീകരിക്കേണ്ടത്. ഇത് ഉദ്യോഗസ്ഥര്‍ കര്‍ശനമായി പാലിക്കണം. വീട് പൂര്‍ണമായി നഷ്ടപ്പെട്ടവര്‍ക്ക് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."