ഉദ്യോഗസ്ഥര്‍ ജനങ്ങളെ വഞ്ചിക്കുന്നു: മന്ത്രി ടി.പി രാമകൃഷണന്
അങ്കമാലി: ജോലി ചെയ്യുന്നതിന് ശമ്പളം വാങ്ങുന്നവര്‍ ജനങ്ങളോട് പ്രതിബദ്ധത കാണിക്കണമെന്നും ഇന്ന് ജനങ്ങളെ അവര്‍ വഞ്ചിച്ചു കൊണ്ടിരിക്കുകയാണന്നും തൊഴില്‍ മന്ത്രി ടി.പി രാമകൃഷണന് പറഞ്ഞു.
കേരള സ്റ്റേറ്റ് കാട്ടുവള്ളി തഴ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ വിവിധ ആനുകൂല്യങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കീഴിലുള്ള തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുവാന്‍ നടപടി സ്വീകരിക്കും. ഇതിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോര്‍ഡ് അധികൃതരോട് വിശദ്ധമായ ഒരു പദ്ധതി സമര്‍പ്പിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അങ്കമാലി സി.എസ്.എ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ റോജി എം ജോണ്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.എ ഗ്രേയ്സി, പ്രസിഡന്റ് പി.ടി പോള്‍, ഷെല്‍ബി ജിന്സന്, എം.സി ജോസഫൈന്, ജോസ് തെറ്റയില്‍, പി ജെ വര്‍ഗീസ്, കെ.കെ ഷിബു, സുകുമാരന്‍ നായര്‍ , വി.ഡി ജോസഫ്, ചാണ്ടി പി അലക്സാണ്ടര്‍, കെ.ടി സരള, സാജു തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."