24 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കണം
ജില്ലയില്‍ മഴക്കെടുതിയോ പ്രകൃതിക്ഷോഭമോ ഉണ്ടായാല്‍ നാശനഷ്ടങ്ങള്‍ വിലയിരുത്തി 24 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. ദുരിതാശ്വാസ നടപടികള്‍ 48 മണിക്കൂര്‍ മുതല്‍ ഒരാഴ്ചക്കുള്ളില്‍ എത്തിക്കണം. വിനോദസഞ്ചാരികള്‍ എത്തുന്ന സ്ഥലങ്ങളില്‍ മലവെള്ളപ്പാച്ചിലിനെയും മണ്ണിടിച്ചിലിനെയും കുറിച്ചുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. സ്കൂള്‍, മാര്‍ക്കറ്റ് തുടങ്ങിയ ജനനിബിഢമായ സ്ഥലങ്ങളില്‍ അപകടകരമായി നില്ക്കുന്ന വൃക്ഷശിഖരങ്ങള്‍ വെട്ടിനീക്കും. തുടര്‍ച്ചയായി രണ്ട് ദിവസം മഴ പെയ്താല്‍ താല്‍ക്കാലികമായി ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. തുടര്‍ച്ചയായി രണ്ട് ദിവസം മഴ പെയ്യാതിരുന്നാല്‍ മാത്രമേ ഇത്തരം ക്വാറികള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."