പരിസ്ഥിതി സൗഹൃദ ടൂറിസത്തിന് കെട്ടുവള്ളം
ഫറോക്ക്: കണ്ടല്‍കാടുകളും കമ്മ്യൂണിറ്റി റിസര്‍വും ഉള്‍പ്പെടുന്ന കടലുണ്ടി അഴിമുഖത്ത് പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരത്തിനായി കെട്ടുവള്ളമൊരുക്കി പഞ്ചായത്ത്.
പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.കെ അജയകുമാര്‍ നിര്‍വഹിച്ചു. വൈസ് പ്രസിന്റ് എം. നിഷ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ അംഗം ഒ.ഭക്തവത്സലന്, ജില്ലാ ഫോറസ്റ്റ് ഓഫിസര്‍ കെ.കെ സുനില്‍ കുമാര്‍, ജില്ലാ പഞ്ചായത്തംഗം ഭാനുമതി കക്കാട്ട്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ പിലാക്കട്ട് ഷണ്മുഖന്, സി. രമേശന്, സിന്ധു പ്രദീപ്, വാര്‍ഡംഗങ്ങളായ അഡ്വ. പി.വി മുഹമ്മദ് ഷാഹിദ്, ഹക്കീമ മാളിയേക്കല്‍, കമ്മ്യൂണിറ്റി റിസര്‍വ് ചെയര്മാന് ശിവദാസന്‍, കെ. ശശി, സി.പി അളകേശന്, സി.വി ബാവ, മുരളി മുണ്ടേങ്ങാട്, ഡല്‍ജിത്ത്, വിനോദ്, മുക്ത്യാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."