HOME
DETAILS
MAL
കെട്ടിട നികുതി വര്‍ധന സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമെന്ന്
backup
February 15 2017 | 02:02 AM
കോഴിക്കോട്: കോര്‍പറേഷനില്‍ നടപ്പാക്കിയ കെട്ടിട നികുതി വര്‍ധന സര്‍ക്കാര്‍ ഉത്തരവിനു വിരുദ്ധമാണെന്ന് കേരള ബില്‍ഡിങ് ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍ ആരോപിച്ചു.
സംസ്ഥാനത്തെ പല കോര്‍പറേഷനുകളും മുനിസിപ്പാലിറ്റികളും നികുതിയില്‍ കുറഞ്ഞ വര്‍ധന വരുത്തിയപ്പോള്‍ ഏറ്റവും കൂടിയ തുകയാണ് കോഴിക്കോട് കോര്‍പറേഷന്‍ ഈടാക്കിയത്. ഈ സാഹചര്യത്തില്‍ അമിതമായ കെട്ടിട നികുതി വര്‍ധന ഉടന്‍ പുനഃപരിശോധിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ആലിക്കോയ, എ.കെ മുഹമ്മദലി, എസ്.എ അബൂബക്കര്‍, മൊയ്തീന്‍കോയ, പി.എം മോഹനന്‍, കെ.പി ഗുരുദാസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."