HOME
DETAILS

സ്ഥലമേറ്റെടുക്കാന്‍ സമ്മതപത്രം നല്‍കാനുള്ളത് ഇരുനൂറോളം പേര്‍

  
backup
February 15 2017 | 02:02 AM

%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b2%e0%b4%ae%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%86%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b5%8d


കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനവുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുക്കാന്‍ ഇനിയും സമ്മതപത്രം നല്‍കാനുള്ളത് ഇരുനൂറോളം പേര്‍. ആകെയുള്ള 420ല്‍  222 പേര്‍ ഇതിനകം രേഖകളടക്കം സമ്മതപത്രം കൈമാറിയിട്ടുണ്ട്. 8.4 കിലോമീറ്റര്‍ നീളമുള്ള റോഡിനാവശ്യമായ 714 ഹെക്ടര്‍ സ്ഥലത്തില്‍ 90 ശതമാനത്തോളം ഏറ്റെടുത്തുകഴിഞ്ഞു.
ഏറ്റെടുത്ത സ്ഥലത്തിനാവശ്യമായ 60 കോടി നല്‍കിക്കഴിഞ്ഞെന്നും നിലവില്‍ 100 കോടിയുടെ ആധാരങ്ങള്‍ കൈവശമുണ്ടെന്നും റവന്യു, റോഡ് ബോര്‍ഡ് ഫണ്ട് അധികൃതര്‍ പറഞ്ഞു. സ്ഥലം വിട്ടുനല്‍കുന്നവരുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനു വേണ്ടി എ. പ്രദീപ്കുമാര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ കലക്ട്രേറ്റില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം സൂചിപ്പിച്ചത്.
സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് 2014ല്‍ സ്ഥലമേറ്റെടുക്കലിനായി പ്രത്യേകം നിലവിലുള്ള റീച്ച് അടിസ്ഥാനത്തിലായിരിക്കും വില ഈടാക്കുക.
ഇനിയും ഏറ്റെടുക്കാനുള്ള ഭൂമിക്കുള്ള 285 കോടി രൂപയുടെ പ്രൊപോസല്‍ സര്‍ക്കാരിലേക്കു സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇതു പരമാവധി ഉപയോഗപ്പെടുത്തണമെന്നും എ. പ്രദീപ്കുമാര്‍ എം.എല്‍.എ പറഞ്ഞു.
സ്ഥലം നല്‍കുന്നതോടെ കച്ചവട സ്ഥാപനങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപയും കടകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് 6,000 രൂപ വീതം ആറു മാസവും ആനുകൂല്യം നല്‍കുന്നതിനുള്ള തുക ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  
എ.ഡി.എം ടി. ജനില്‍കുമാര്‍, റോഡ് ഫണ്ട് ബോര്‍ഡ് പ്രൊജക്ട് മാനേജര്‍ എ.പി പ്രമോദ്, കോഡിനേറ്റര്‍ കെ. ലേഖ, സ്‌പെഷല്‍ തഹസില്‍ദാര്‍ പി. മുരളീധരന്‍ പിള്ള, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  5 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  5 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  5 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  5 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  5 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് നിഖാബ് വിലക്ക്.

Kerala
  •  5 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  5 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  5 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  5 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  5 days ago