ഇന്ത്യയ്ക്ക് ആശ്വാസം; എണ്ണ വില കൂട്ടില്ലെന്ന് സൗഉദി അരാംകോ
ജിദ്ദ: ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് മാര്‍ച്ചില്‍ നല്‍കാനുള്ള എണ്ണ വിലയില്‍ മാറ്റമില്ലാതെ തുടരുമെന്ന് സഊദി അരാംകോ.
കഴിഞ്ഞ ദിവസങ്ങളില്‍ ക്രൂഡ് ഓയിലിന് നേരിയ വില വര്‍ധനയുണ്ടായിരുന്നു. ഈ സാഹചര്യത്തിലും ഏഷ്യന്‍ രാജ്യങ്ങള്‍ക്കുള്ള വില കൂട്ടേണ്ടെന്നാണ് അരാംകോയുടെ നിലപാട്.
കഴിഞ്ഞ ആറു മാസത്തിനിടെ ഇടക്കുണ്ടായ ചെറിയ ഇടിവൊഴിച്ചാല് മികച്ച നിലയിലാണ് എണ്ണവില. 2015ന് മുമ്പുണ്ടായ എണ്ണവിലയിടിവിന് ശേഷമുള്ള മികച്ച വിലയിലാണിപ്പോള്‍ വില്പന.
ഉല്പാദന നിയന്ത്രണം ഇതിനു സഹായിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ക്രൂഡ് ഓയിലിന് ചെറിയ വിലയേറ്റമുണ്ട്. എന്നാല്‍ സഊദി അരാംകോയുടെ പ്രധാന വിപണിയായ ഏഷ്യയിലേക്കുള്ള എണ്ണയുടെ വില കൂട്ടേണ്ടതില്ലെന്നാണ് കമ്പനി തീരുമാനം.
ചൈനയും ഇന്ത്യയുമാണ് എഷ്യയിലെ അരാംകോയുടെ പ്രധാന ഗുണഭോക്താക്കള്‍. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ 18 ശതമാനം സഊദിയില്‍ നിന്നാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."