13-ാം പഞ്ചവത്സര പദ്ധതി; വര്‍ക്കിങ് ഗ്രൂപ്പുകളുടെ യോഗം നടത്തി
കണിയാമ്പറ്റ: ഗ്രാമപഞ്ചായത്തില്‍ 13-ാം പഞ്ചവത്സര പദ്ധതിയും 2017-18 വാര്‍ഷിക പദ്ധതിയും തയാറാക്കുന്നതിന്റെ ഭാഗമായി വര്‍ക്കിങ് ഗ്രൂപ്പുകളുടെ സംയുക്ത യോഗം നടത്തി.
കണിയാമ്പറ്റ ഗ്രാമപഞ്ചായത്തില്‍ വിവിധ വികസന മേഖലകളില്‍ 12 വര്‍ക്കിങ് ഗ്രൂപ്പുകള്‍ രൂപീകരിച്ച് നിലവിലുള്ള അവസ്ഥ വിശകലനം നടത്തി സ്റ്റാറ്റസ് റിപ്പോര്‍ട്ട് തയാറാക്കുകയും 2017-2018 വര്‍ഷം മുതല്‍ 2022 വര്‍ഷം വരെയുള്ള കാലയളവില്‍ നടപ്പാക്കേണ്ട പദ്ധതികളുടെ കരട് വികസനരേഖ തയാറാക്കുകയും ചെയ്തു.
വര്‍ക്കിങ് ഗ്രൂപ്പ് സംയുക്ത യോഗം കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കടവന്‍ ഹംസ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല രാമദാസ് അധ്യക്ഷനായി. കില റിസോഴ്‌സ് പേഴ്‌സണ്‍ ഡോ. അമ്പി ചിറയില്‍ വിശദീകരണം നടത്തി.
പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കുഞ്ഞായിഷ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഓമന ടീച്ചര്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സഫിയ ബീരാന്‍, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഇബ്രാഹിം കോളോത്ത്, ശകുന്തള സജീവന്‍, പഞ്ചായത്തംഗങ്ങളായ റഹിയാനത്ത് മുഹമ്മദ്, മേരി ഐമനച്ചിറ, അഗില സുരേന്ദ്രന്‍, റൈഹാനത്ത് ബഷീര്‍, പി.ജെ രാജേന്ദ്രപ്രസാദ്, സ്മിത സുനില്‍, ബിനു ജേക്കബ്, പ്രകാശ് കാവുമുറ്റം, സുനീറ പഞ്ചാര, സി.ജെ ജോണ്‍, റഷീന സുബൈര്‍, അബ്ബാസ് പുന്നോളി, ടി.കെ സരിത, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി മുരളി മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം ഫൈസല്‍ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി പി ഇബ്രാഹിം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."