കല്പകഞ്ചേരി സബ്സ്റ്റേഷന് ഉദ്ഘാടനം ഏപ്രില്‍ മാസത്തിലെന്ന് എം.എല്‍.എ
തിരൂര്‍: കല്പകഞ്ചേരി 33 കെ.വി സബ്സ്റ്റേഷന് ഏപ്രില്‍ മാസത്തില്‍ ഉദ്ഘാടനം ചെയ്യുമെന്ന് സി.മമ്മുട്ടി എം.എല്‍.എ അറിയിച്ചു.
ഇതോടെ തിരൂര്‍ മണ്ഡലത്തിലെ വൈദ്യുതി പ്രതിസന്ധിയ്ക്ക് പരിഹാരമാകുമെന്നും എം.എല്‍.എ പറഞ്ഞു. സമ്പൂര്‍ണ വൈദ്യുതീകരണം പൂര്‍ത്തിയാക്കി വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനും വിവിധ പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും എം.എല്‍.എ പ്രത്യാശ പ്രകടിപ്പിച്ചു. സബ് സ്റ്റേഷന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്. 3.44 ലക്ഷം രൂപ ചെലവിലാണ് പദ്ധതി. കഴിഞ്ഞ ജൂണിലാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. രജിസ്ട്രേഷന് വകുപ്പില്‍ നിന്നും വിട്ടു കിട്ടിയ സ്ഥലത്താണ് സബ്സ്റ്റേഷന് നിര്‍മ്മിക്കുന്നത്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ കല്പകഞ്ചേരി,വളവന്നൂര്‍, പെരുമണ്ണ, പൊന്മുണ്ടം പഞ്ചായത്തുകളിലെ വോള്‍ട്ടേജ് ക്ഷാമത്തിനും വൈദ്യുതി പ്രതിസന്ധിക്കും പരിഹാരമാകും. പദ്ധതി പ്രദേശം സി.മമ്മുട്ടി എം.എല്‍.എ ഇന്നലെ സന്ദര്‍ശിച്ചു. കല്പകഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് എന്‍.കുഞ്ഞാപ്പു, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സുനില്‍ജോസഫ്,അസിസ്റ്റന്റ് എന്‍ജിനീയര്‍മാരായ മുഹമ്മദ്ബഷീര്‍, സാദിഖ്, രവി, ചിനു, സബ്എന്‍ജിനീയര്‍ ഫൈസല്‍, പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് കോട്ടയില്‍ അബ്ദുല്‍കരീം, സെക്രട്ടറി ബഷീര്‍ അടിയാട്ടില്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."