ചട്ടങ്ങളുണ്ടാക്കുന്നതില്‍ കാലതാമസമരുത്: സ്പീക്കര്‍
തിരുവനന്തപുരം: നിയമസഭ പാസാകുന്ന നിയമങ്ങള്‍ക്കു ചട്ടങ്ങള്‍ രൂപീകരിക്കുന്ന കാര്യത്തില്‍ കാലതാമസം നേരിടരുതെന്ന് സഭയില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ റൂളിങ്. സഭയില്‍ പരാമര്‍ശിക്കപ്പെട്ട നിയമങ്ങള്‍ക്കുള്ള ചട്ടങ്ങളുടെ എല്ലാ നടപടികളും ഒരു മാസത്തിനകം പൂര്‍ത്തീകരിച്ച് അതിന്റെ റിപ്പോര്‍ട്ട് ലഭിക്കണമെന്നും സ്പീക്കര്‍ നിര്‍ദേശിച്ചു.
എന്‍. ഷംസുദ്ദീനും എം. ഉമ്മറുമാണ് ഇതുമായി ബന്ധപ്പെട്ട ക്രമപ്രശ്‌നം ഉന്നയിച്ചത്. എ.പി.ജെ അബ്ദുല്‍കലാം സാങ്കേതിക സര്‍വകലാശാല, ദേശീയ ഭക്ഷ്യഭദ്രതാ നിയമം, യുവജന കമ്മിഷന്‍ ആക്ട്, തദ്ദേശ ഭരണ വകുപ്പുമായി ബന്ധപ്പെട്ട നിയമങ്ങള്‍ എന്നിവയുടെ ചട്ടം രൂപീകരിച്ചിട്ടില്ലെന്ന് അവര്‍ ക്രമപ്രശ്‌നത്തിലൂടെ ചൂണ്ടിക്കാട്ടി.
മനഃപൂര്‍വം വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് സ്പീക്കര്‍ പറഞ്ഞു. നിയമസഭാ സെക്രട്ടേറിയറ്റില്‍ എന്തെങ്കിലും വീഴചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വീഴ്ച മന്ത്രി പരിശോധിച്ച് നടപടിയെടുക്കണം.
സമാന വിഷയങ്ങളില്‍ നേരത്തെ ഒട്ടേറെ റൂളിങുകള്‍ ഉണ്ടായതാണ്. നിയമനിര്‍മാണം ബില്‍ പാസാക്കുന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല. ആശ്യമായ ചട്ടങ്ങള്‍ സമയബന്ധിതമായി രൂപീകരിക്കണം. നിലവില്‍ സബ്ജക്ട് കമ്മിറ്റികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. സ്റ്റാറ്റിയൂട്ടറി രേഖകള്‍ പരിശോധിക്കാന്‍ നിയമസഭാ സമിതി തന്നെയുണ്ട്. എന്നിട്ടും ചട്ടങ്ങള്‍ രൂപീകരിക്കുന്നതിന് ഇത്രയും കാലതാമസം നേരിടുന്നത് ആവര്‍ത്തിക്കരുതെന്നും സ്പീക്കര്‍ റൂളിങ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."