സെക്രട്ടേറിയറ്റില്‍ വൈകിയെത്തിയവര്‍ക്ക് നല്കിയ നോട്ടിസ് പിന്‍വലിച്ചു
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ സര്‍വിസ് സംഘടനകളുടെ മുന്നില്‍ മുഖ്യമന്ത്രി മുട്ടുമടക്കി. കൃത്യസമയത്ത് ജോലിക്കെത്താത്ത മൂവായിരത്തിലധികം പേര്‍ക്ക് പൊതുഭരണ സെക്രട്ടറി നല്കിയ നോട്ടിസ് പിന്‍വലിച്ചു.
കഴിഞ്ഞ ദിവസമാണ് പൊതുഭരണ വകുപ്പ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ കൃത്യത പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് നോട്ടിസ് നല്‍കിയത്. ഇതില്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയും, നോട്ടിസ് നല്കിയ ബിശ്വനാഥ് സിന്‍ഹയും സെക്രട്ടേറിയറ്റിലെ അഡിഷനല്‍ ചീഫ്സെക്രട്ടറിമാര്‍ മുതലുള്ള ഐ.എ.എസ് ഉദ്യോഗസ്ഥര്‍, മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫുകള്‍ എന്നിവരുമുള്പ്പെട്ടിരുന്നു.
പഞ്ചിങിന് മേല്‍നോട്ടക്കാരായ കെല്‍ട്രോണാണ് താമസിച്ചെത്തിയവരുടെ പട്ടിക കൈമാറിയത്. ഇതനുസരിച്ചായിരുന്നു നോട്ടിസ്. എന്നാല്‍ നോട്ടിസ് ഇറങ്ങിയതിനു പിന്നാലെ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
ഇന്നലെ സര്‍വിസ് സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രിക്ക് അടുത്തെത്തുകയും നോട്ടിസ് പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് പൊതുഭരണ വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."