HOME
DETAILS

അധ്യാപികയുടെ എ.ടി.എം കാര്‍ഡും പേഴ്‌സും കവര്‍ന്നു; ഒടുവില്‍ മോഷ്ടാവ് പിടിയില്‍

  
backup
February 15 2017 | 03:02 AM

%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%bf%e0%b4%95%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%8e-%e0%b4%9f%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d-3


നിലമ്പൂര്‍: കോളജ് അധ്യാപികയെ കാണാനെത്തി എ.ടി.എം കാര്‍ഡും പഴ്‌സും ഉള്‍പ്പെടെ മോഷ്ടിച്ചു മുങ്ങിയ പ്രതി പൊലിസിന്റെ പിടിയിലായി. എടവണ്ണ പത്തപ്പിരിയം നല്ലാണി പടിക്കല്‍ പറമ്പില്‍ വിനു ആനന്ദിനെ (35) യാണ് എടക്കര എസ്.ഐ സുനില്‍ പുളിക്കല്‍ അറസ്റ്റ് ചെയ്തത്.
ഈ മാസം ഒന്‍പതിന് ചുങ്കത്തറ മാര്‍ത്തോമ കോളജിലെ പ്രൊഫസറെ കാണാനെന്നു പറഞ്ഞ് കോളജിലെ ഇക്കണോമിക്‌സ് വിഭാഗം ഓഫിസില്‍ കയറിയ ഇയാള്‍ ഒരു അധ്യാപികയുടെ ബാഗില്‍നിന്നു പണവും എ.ടി.എം, പാന്‍ കാര്‍ഡുകളും അടങ്ങിയ പേഴ്‌സും മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളില്‍ പ്രതിയുടെ ചിത്രം പതിഞ്ഞതിനാല്‍ ഇയാളെ കണ്ടെത്താന്‍ എളുപ്പമായി. മഞ്ചേരി ബസ് സ്റ്റാന്‍ഡില്‍വച്ചാണ് ഇയാള്‍ പിടിയിലായത്.
മോഷ്ടിച്ച പേഴ്‌സ് മഞ്ചേരി കംഫര്‍ട്ട് സ്റ്റേഷന്‍ പരിസരത്തുനിന്നും എ.ടി.എം, പാന്‍ കാര്‍ഡുകള്‍ റോഡരികിലെ മാലിന്യക്കൂനയില്‍നിന്നും കണ്ടെടുത്തു. എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് നാലായിരം രൂപ പിന്‍വലിക്കുകയും ചെയ്തിരുന്നു. എ.ടി.എം കാര്‍ഡ് നഷ്ടപ്പെട്ടതോടെ ബ്ലോക്ക് ചെയ്തതിനാല്‍ കൂടുതല്‍ പണം നഷ്ടപ്പെട്ടില്ല. 2016 നവംബറില്‍ മഞ്ചേരി ട്രിനിറ്റി കോളജില്‍നിന്നു പാണ്ടിക്കാട് ബസ് സ്റ്റാന്‍ഡിലെ ട്യൂഷന്‍ സെന്ററില്‍നിന്നു സമാന രീതിയില്‍ മോഷണം നടത്തിയിട്ടുണ്ട്.
തട്ടിപ്പുകേസില്‍ വണ്ടൂര്‍ പൊലിസിന്റെ പിടിയിലായ പ്രതി രണ്ടുവര്‍ഷം മുന്‍പു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷയനുഭവിച്ചിട്ടുണ്ട്. എടക്കര സി.ഐ പി.കെ സന്തോഷിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ എസ്.ഐക്കു പുറമേ എ.എസ്.ഐ എം. അസൈനാര്‍, സി.പി.ഒമാരായ അബൂബക്കര്‍, കെ. ഷിഫിന്‍, സുനില്‍, സലീല്‍ബാബു എന്നിവര്‍ പങ്കെടുത്തു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു,



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  24 minutes ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  2 hours ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  3 hours ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  3 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  3 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  4 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  4 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  4 hours ago