മാമാങ്ക മഹോത്സവം: ചരിത്ര സെമിനാര്‍ നടത്തി ഇന്ത്യയുടെ ചരിത്രത്തെ ചിലര്‍ വളച്ചൊടിച്ചെന്ന് അജിത് കൊളാടി
തിരുന്നാവായ: മതങ്ങളുടെ കോണുകളിലൂടെ നടത്തുന്ന ചരിത്രാന്വേഷണത്തിനു സത്യസന്ധമായ രീതിയില്‍ വസ്തുതകളെ പുറത്തെത്തിക്കാന്‍ കഴിയില്ലെന്നു ചരിത്രകാരന്‍ അജിത് കൊളാടി. ടിപ്പു സുല്‍ത്താന്റെ ഭരണകാലത്തു ഗുരുവായൂര്‍ ക്ഷേത്രത്തിനുള്‍പ്പെടെ ഇന്ത്യയിലെ ക്ഷേത്രങ്ങള്‍ക്കു ഭൂമി വിട്ടു നല്‍കിയരുന്നു. എന്നാല്‍, ഈ ചരിത്രവസ്തുതകളെ മറച്ചുവച്ചു ചരിത്രത്തെ വളച്ചൊടിക്കുകയാണ് ചിലര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ യഥാര്‍ഥ ചരിത്രത്തെ വര്‍ഗീയവല്‍ക്കരിക്കുന്നതു തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാമാങ്ക മഹോത്സവത്തിന്റെ ഭാഗമായി നടന്ന ചരിത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. കെ. മോഹന്‍ദാസ് അധ്യക്ഷനായി. എം.പി മുഹമ്മദ്‌കോയ, ഫൈസല്‍ എടശ്ശേരി, ഇ.പി മൊയ്തീന്‍കുട്ടി മാസ്റ്റര്‍, ആയപ്പള്ളി ശംസുദ്ദീന്‍, കെ.പി അലവി, ചിറക്കല്‍ ഉമ്മര്‍, കെ.പി ഖമറുല്‍ ഇസ്‌ലാം, കായക്കല്‍ അലി, കെ.വി അബ്ദുല്‍ കാദര്‍, പി. അബ്ദുല്‍ നാസര്‍, ടി. വേലായുധന്‍, കൊട്ടാരത്ത് നാസര്‍, ഗോപിനാഥ് ചേന്നര സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."