HOME
DETAILS
MAL
ഭാഷാഭേദ സര്‍വേ: ശില്പശാല തുടങ്ങി
backup
February 15 2017 | 03:02 AM
തിരൂര്‍: സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലെയും ഭാഷാഭേദ വൈവിധ്യങ്ങള്‍ രേഖപ്പെടുത്താനുള്ള സര്‍വേയുടെ ഭാഗമായി മലയാള സര്‍വകലാശാലയില്‍ ത്രിദിന ശില്പശാല തുടങ്ങി. വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
ഭാഷാശാസ്ത്രജ്ഞനായ ഡോ. ടി.ബി വേണുഗോപാലപണിക്കര്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. എം. ശ്രീനാഥന്‍, ഡോ. സി. സെയ്തലവി, ഡോ. എം. സന്തോഷ്കുമാര്‍ സംസാരിച്ചു. മലപ്പുറം, വയനാട് ജില്ലകളിലെ ഭാഷാഭേദ സര്‍വേ പ്രവര്‍ത്തനങ്ങള്‍ ഇതിനകം പൂര്‍ത്തിയായി. അവശേഷിക്കുന്ന ജില്ലകളില്‍കൂടി സര്‍വേ ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് ശില്പശാല. ശില്പശാലയുടെ ഭാഗമായി പുറത്തൂര്‍ പഞ്ചായത്തില്‍ വിദ്യാര്‍ഥികള്‍ ഫീല്‍ഡ് പരിശീലനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."