കേന്ദ്രത്തില്‍ വണ്‍മാന്‍ഷോ, ബി.ജെ.പിയില്‍ രണ്ടംഗ സൈന്യം: ശത്രുഘ്നന്‍ സിന്‍ഹ
നരസിങ്പൂര്‍: ബി.ജെ.പിക്കെതിരേ വീണ്ടും രൂക്ഷമായ വിമര്‍ശനവുമായി പാര്‍ട്ടി എം.പികൂടിയായ ശത്രുഘ്നന്‍ സിന്‍ഹ. കേന്ദ്ര സര്‍ക്കാര്‍ വണ്മാന് ഷോ ആണെങ്കില്‍ ബി.ജെ.പി ടൂ മെന്‍ ആര്‍മിയാണെന്നാണ് മധ്യപ്രദേശിലെ നരസിങ്പൂരില് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പരിഹസിച്ചത്.
ബി.ജെ.പിക്കും മോദി-അമിത്ഷാ കൂട്ടുകെട്ടിനുമെതിരേ നിരന്തരം ആക്ഷേപം ഉന്നയിക്കുന്ന ശത്രുഘ്നന്‍ ഇന്നലെയും ഇവര്‍ക്കെതിരേ തന്നെയാണ് കടുത്ത വിമര്‍ശനം ഉന്നയിച്ചത്.
പാര്‍ട്ടി പ്രവര്‍ത്തകര്‍ മാത്രമല്ല, രാജ്യത്തെ ജനങ്ങളെല്ലാം വണ്മാന്ഷോയുടെയും ടു മെന്‍ ആര്‍മിയുടെയും പ്രവര്‍ത്തനത്തെക്കുറിച്ച് അറിയുന്നവരാണ്. പാര്‍ട്ടിയില്‍ ഒന്നിച്ചെടുക്കേണ്ട തീരുമാനം രണ്ടുപേര്‍ ചേര്‍ന്ന് മാത്രമാണ് തീരുമാനിക്കുന്നത്. സര്‍ക്കാരിലാണെങ്കില്‍ എന്ത് തീരുമാനവും ഒരാളുടേതാണ്.
കേന്ദ്രമന്ത്രിസഭയിലെ ഓരോ അംഗങ്ങളും അവരുടെ പ്രവര്‍ത്തന പരിധിയില്‍ ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. 80 ശതമാനം മന്ത്രിമാരെയും രാജ്യത്തെ ജനങ്ങള്‍ക്ക് അറിയില്ല. അറിയുന്നവര്‍ക്കാണെങ്കില്‍ ഈ മന്ത്രിമാരെല്ലാം ഒരു ഗുണവുമില്ലാത്തവരാണെന്ന തിരിച്ചറിവുണ്ടെന്നും സിന്‍ഹ പറഞ്ഞു.
വാജ്പെയിയുടെ കാലത്ത് മികച്ച ഭരണമാണ് രാജ്യത്തുണ്ടായിരുന്നത്. അന്ന് മന്ത്രിമാര്‍ക്കെല്ലാം അവരുടെതായ വ്യക്തിത്വം ഉണ്ടായിരുന്നു.
ഇപ്പോള്‍ ജനാധിപത്യത്തിനു പകരം പണാധിപത്യമാണ് നിലനില്‍ക്കുന്നതെന്നും ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."