ആവേശപ്പോരില്‍ ബംഗളൂരുവിന് ജയം
ചെന്നൈ: ഐ. എസ്. എല്ലില്‍ ഇന്നലെ നടന്ന ആവേശപ്പോരാട്ടത്തില്‍ ചെന്നൈയെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ പരാജയപ്പെടുത്തി ബംഗളൂരു എഫ്. സി വിജയക്കുതിപ്പ് തുടരുന്നു. 14 മത്തെ മത്സരത്തിലും തുടര്‍ച്ചായി വിജയിച്ചതോടെ 30 പോയിന്റുമായി ബംഗളൂരു എഫ്. സി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. സ്വന്തം കാണികള്‍ക്ക് മുമ്പിലാണ് ചെന്നൈ രണ്ട് ഗോളിന് പരാജയപ്പെട്ടത്. ചെന്നൈയും ബംഗളൂരുവും ആദ്യത്തെ രണ്ട് സ്ഥാനക്കാരായതിനാല്‍ മത്സരത്തില്‍ കടുത്ത വീറും വാശിയും പ്രകടമായിരുന്നു. ചിലപ്പോഴെല്ലാം കയ്യാങ്കളിയിലേക്ക് പോയ മത്സരത്തില്‍ ചെന്നൈ താരം സെറിനോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയി. രണ്ടാം മിനുട്ടില്‍ ബൊയ്താങ് ഹോകിപ്പാണ് ബംഗളൂരുവിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. 33-ാം മിനുട്ടില്‍ ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ് ഗോള്‍ മടക്കി ആത്മവിശ്വാസം വീണ്ടെടുത്ത് കളിയിലേക്ക് തിരിച്ച് വന്നു. കളി പരുക്കനായി മുന്നേറുന്നതിന്നിടയില്‍ മൂന്ന് ബംഗളൂരു താരങ്ങള്‍ക്ക് മഞ്ഞക്കാര്‍ഡ് കാണേണ്ടി വന്നു. 63-ാം മിനുട്ടില്‍ മിക്കു ബംഗളൂരുവിന്റെ രണ്ടാം ഗോളും നേടിയതോടെ ബംഗളൂരു ഒരു ഗോളിന്റെ ലീഡ് നേടി. 76-ാം മിനുട്ടില്‍ ചെന്നൈക്ക് പെനാല്‍റ്റി ലഭിച്ചെങ്കിലും ലാല്‍ പെക്കുല എടുത്ത കിക്ക് ബംഗളൂരു ഗോള്‍ കീപ്പര്‍ തട്ടിയകറ്റിയതോടെ സമനില നേടാനുള്ള ചെന്നൈയുടെ സുവര്‍ണാവസം നഷ്ടമായി. പത്തു പേരായി ചുരുങ്ങിയെങ്കിലും ബംഗളൂരു ഗോള്‍ മുഖത്ത് ചെന്നൈ നിരന്തരം അക്രമം അഴിച്ചുവിട്ടു. പക്ഷെ പന്ത് ലക്ഷ്യത്തിലെത്തിക്കാനായില്ല. 80-ാം മിനുട്ടിന് ശേഷം ഛേത്രിക്ക് മൂന്നിലധികം സുവര്‍ണാവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ നേടാനായില്ല. 94-ാം മിനുട്ടില്‍ ഛേത്രിയുടെ രണ്ടാം ഗോളും വന്നതോടെ ബംഗളൂരു ലീഡ് രണ്ടാക്കി ഉയര്‍ത്തി. ബംഗളൂരുവിനേക്കാളും ഒരു കളി കുറവ് കളിച്ച ചെന്നൈ എഫ്. സി 23 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തുടരുന്നു. ആദ്യ സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരും തമ്മില്‍ ഏഴു പോയിന്റിന്റെ വ്യത്യാസമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."