HOME
DETAILS
MAL
മുസ്ലിംകള് ഇന്ത്യയില്‍ ജീവിക്കേണ്ടവരല്ല; വിവാദപ്രസ്താവനയുമായി ബി.ജെ.പി എംപി വിനയ് കത്യാര്‍
backup
February 07 2018 | 10:02 AM
ന്യൂഡല്‍ഹി: മുസ്ലിംകള് ഇന്ത്യയില്‍ ജീവിക്കേണ്ടവരല്ലെന്ന വിവാദ പരാമര്‍ശവുമായി ബി.ജെ.പി എംപി വിനയ് കത്യാര്‍. ഇന്ത്യന്‍ മുസ് ലിംകളെ പാകിസ്താനി എന്ന് വിളിക്കുന്നവരെ ക്രിമിനല്‍ കുറ്റം ചുമത്തി ശിക്ഷിക്കണമെന്നും ഇതിനായി നിയമം കൊണ്ടുവരണമെന്നുമുള്ള അസ്ദുദ്ദീന്‍ ഒവൈസിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് വിനയ് കത്യാറിന്റെ പ്രതികരണം.
മുസ്ലിംകള് ജനസംഖ്യാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിച്ചവരാണ്. അവര്‍ക്ക് സ്ഥലം നല്കിയിട്ടുണ്ടല്ലോ. അവര്‍ പാകിസ്താനിലോ ബംഗ്ലാദേശിലോ പോവേണ്ടതല്ലേ. അവര്‍ക്ക് ഇവിടെയെന്താണ് കാര്യമെന്നും വിനയ് കത്യാര്‍ ചോദിച്ചു.
വന്ദേമാതരത്തെ ബഹുമാനിക്കാത്തവരെയും ദേശീയ പതാകയെ അപമാനിക്കുന്നവരെയും ശിക്ഷിക്കാന്‍ ബില്ല് കൊണ്ടുവരണം. പാക് പതാക ഉയര്‍ത്തുന്നവരെയും ശിക്ഷിക്കണമെന്ന് വിനയ് കത്യാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."