അഴകേറും പുതുമകളുമായി ഹോണ്ട സിറ്റി
ജാപ്പാനീസ് എന്‍ജിന്റെ കരുത്തുമായി ഇന്ത്യന്‍ കാര്‍ വിപണിയുടെ മനം മയക്കിയ ഹോണ്ടയുടെ ഏറ്റവും പുതിയ സെഡാനായ ഹോണ്ട സിറ്റി നിരത്തിലിറങ്ങി.
ഹോണ്ടയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്നതും ജനപ്രിയ മോഡലുമാണ് സിറ്റി. പെട്രോള്‍ മോഡലിന് 8.5-13.52 ലക്ഷമാണ് വില. ഡീസലിന് 10.76-13.57 ലക്ഷവുമാണ് വില. പരിഷ്‌കരിച്ച നാലാം തലമുറ സിറ്റിയാണ് ഇപ്പോള്‍ ഹോണ്ട അവതരിപ്പിച്ചിരിക്കുന്നത്.
എല്‍.ഇ.ഡി ലൈറ്റിങ്,16 ഇഞ്ച് ഡയമണ്ട്കട്ട് അലോയ് വീല്‍,7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം,നാവിഗേഷന്‍,റയര്‍വ്യൂ ക്യാമറ,സ്മാര്‍ട്‌ഫോണ്‍ കണക്റ്റിവിറ്റി,ഇലക്ട്രിക് സണ്‍റൂഫ്,ഓട്ടോമാറ്റിക് ഹെഡ്‌ലാംപ്,വൈപര്‍, ആറ് എയര്‍ബാഗുകള്‍,ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍,വേഗത നിയന്ത്രണ സംവിധാനം, പിന്നില്‍ എ.സി വെന്റുകള്‍,ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം,കാല്‍നടയാത്രക്കാര്‍ക്ക് അപകടം വരുത്തുന്നത് ലഘൂകരിക്കുന്ന സംവിധാനമെല്ലാം ഇതിന്റെ പ്രത്യേകതയാണ്.
1998ലാണ് ഹോണ്ട സിറ്റിയുടെ ആദ്യത്തെ പതിപ്പ് നിരത്തിലിറക്കിയത്. ഇതുവരെയായി സിറ്റിയുടെ 8.7 ലക്ഷം യൂനിറ്റ് കാറുകളാണ് റോഡിലിറങ്ങിയത്.
മാരുതി സുസുക്കിയുടെ പ്രീമിയം ഇനത്തില്‍പെട്ട സിയസ്,വോക്‌സ്‌വാഗണ്‍ വെന്റോ,ഹ്യൂണ്ടായ വെര്‍ണ എന്നിവയാണ് സിറ്റിയുടെ പ്രധാന എതിരാളികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."