സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമം: കോടിയേരി
കൊച്ചി: മുന്‍കാല സര്‍ക്കാരുകള്‍ ഇടപെടാന്‍ മടിച്ചു നിന്ന വിഷയങ്ങളില്‍ ശ്രദ്ധേയനിലപാടുകള് കൈക്കൊണ്ട എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടര്‍ ഭരണം നേടുമെന്ന് മനസിലാക്കിയ എതിരാളികള്‍ സര്‍ക്കാരിന്റെ മികച്ച പ്രതിച്ഛായ തകര്‍ക്കാന്‍ കുത്തിത്തിരിപ്പുകള്‍ സൃഷ്ടിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് (കെ.എസ്.ടി.എ) 27 ാം സംസ്ഥാന സമ്മേളനം ഉദ്ഘടാനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ മികച്ച പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കണം. സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതു മുതല്‍ കെ.എസ.്ആര്‍.ടി.സിയില്‍ സാമ്പത്തിക പ്രതിസന്ധിയും പെന്ഷന് പ്രശ്നങ്ങളും പരിഹരിക്കാനാകാതെ തുടരുകയായിരുന്നു. ഈ വിഷയത്തില്‍ നിലവില്‍ സര്‍ക്കാര്‍ മികച്ച മാതൃക കൈക്കൊണ്ടു കഴിഞ്ഞു. കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി കെ.ജെ ഹരികുമാര്‍ അധ്യക്ഷനായി. എം.എം ലോറന്‍സ്, ടി.സി മാത്തുക്കുട്ടി, എ. ശ്രീകുമാര്‍, എം. വിജിന് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."