അപകടകാരികളായ നായ്ക്കളെ വളര്‍ത്തല്‍ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരും: മുഖ്യമന്ത്രി
തിരുവനന്തപുരം: വീട്ടില്‍ അപകടകാരികളായ നായ്ക്കളെ വളര്‍ത്തുന്നത് നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരുന്ന കാര്യം പരിഗണനയിലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. വയനാട് വൈത്തിരി ചാരിറ്റി അംബേദ്കര്‍ കോളനിയില്‍ തൊഴിലുറപ്പ് തൊഴിലാളി രാജമ്മ റോട്വീലര്‍ നായ്ക്കളുടെ കടിയേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട സി.കെ ശശീന്ദ്രന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
നായ്ക്കളെ വളര്‍ത്താന്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നു ലൈസന്‍സ് എടുത്താല്‍പോലും നിലവിലുള്ള വ്യവസ്ഥ പ്രകാരം പിഴ മാത്രമാണ് ശിക്ഷ. ഈ സാഹചര്യത്തിലാണ് നിയമനിര്‍മാണ സാധ്യതയെക്കുറിച്ച് ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രാജമ്മയുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി ജില്ലാ കലക്ടര്‍ അനുവരിച്ച 5,000 രൂപക്ക് പുറമെ അഞ്ചുലക്ഷം രൂപ ധനസഹായം അനുവദിക്കുന്നകാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."