'അതൊന്നും ശരിയല്ല ബ്രോസ്'; വിടവാങ്ങല്‍ പോസ്റ്റുമായി പ്രശാന്ത് നായര്‍
കോഴിക്കോട്: കലക്ടര്‍ പ്രശാന്ത് നായരെ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ആരുടെ സമ്മര്‍ദത്തിനു വഴങ്ങിയെന്ന സോഷ്യല്‍ മീഡിയയുടെ ചോദ്യത്തിനു മറുപടിയെത്തി. പലരും അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും 'അതൊന്നും ശരിയല്ല ബ്രോസ്' എന്നാണ് പ്രശാന്ത് നായരുടെ മറുപടി.
കോഴിക്കോട്ട് നിന്നുള്ള വിടവാങ്ങല്‍ പോസ്റ്റിനു മുമ്പത്തെ ഒരു ചെറിയ പോസ്റ്റ് എന്നു തുടങ്ങിയാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കോഴിക്കോട്ട് നിന്നുള്ള വിടവാങ്ങൽ പോസ്റ്റിനു മുമ്പത്തെ ഒരു ചെറിയ പോസ്റ്റ്. 2015 ഫെബ്രുവരിയിൽ ഏറ്റെടുത്ത കോഴികോട് കളക്ടർ ജോലിക്ക് വിരാമമാവുകയാണ്. ഇന്ന് കാബിനറ്റ് തീരുമാനം പുറത്ത് വന്നത് മുതൽ സുഹൃത്തുക്കളുടെയും അഭ്യുദയ കാംക്ഷികളുടെയും നിരന്തര ഫോൺ കോളുകൾ കിട്ടുന്നുണ്ട്. രണ്ട് വർഷം പൂർത്തിയാകുന്നതോടെ പ്രതീക്ഷിച്ച ഒരു സ്ഥലം മാറ്റമാണ്. ഇതിൽ അസ്വാഭാവികമായി ഒന്നും കാണുന്നില്ല. സർക്കാർ തീരുമാനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ചിലർ പ്രത്യക്ഷപ്പെട്ടതും കണ്ടു. അതേപ്പറ്റി വിശേഷിച്ചു ഒന്നും പറയാനില്ല. സർക്കാർ തീരുമാനത്തെ കുറ്റപ്പെടുത്തിയും അതിൽ വലിയ ഗൂഢാലോചനയൊക്കെ വായിച്ചെടുത്തും പലരും പോസ്റ്റിട്ട് കണ്ടു. അതൊന്നും ശരിയല്ല ബ്രോസ്!
Life has to move on!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."