രാജ്യത്ത് മോദി പ്രഭാവം ഏശില്ലെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: അടുത്ത തെരഞ്ഞെടുപ്പുകളില്‍ മോദി പ്രഭാവം രാജ്യത്ത് ഏശില്ലെന്ന് കോണ്‍ഗ്രസ്. അടുത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്ര, രാജസ്ഥാന്, മധ്യപ്രദേശ്, ഹരിയാന, ജാര്‍ഖണ്ഡ്, ഛത്തിസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും 2019ലെ പൊതു തെരഞ്ഞെടുപ്പിലും രാജ്യത്ത് മോദിയുടെ പ്രഭാവം ഉണ്ടാകില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.
ബി.ജെ.പിയുടെ സഖ്യകക്ഷികളായ ശിവസേന, തെലുഗുദേശം പാര്‍ട്ടി, അകാലിദള്‍ എന്നിവരെല്ലാം മുന്നണിയില്‍ കടുത്ത വിയോജിപ്പിലാണ്. ഗുജറാത്തില്‍ മോദി തരംഗമുണ്ടായിട്ടും കോണ്‍ഗ്രസ് നടത്തിയ മുന്നേറ്റം വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. രാജസ്ഥാനില്‍ അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ വിജയവും ആത്മവിശ്വാസം നല്‍കുന്നതാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടിയായത് കാര്‍ഷിക മേഖലയോട് സര്‍ക്കാര്‍ കാണിച്ച അവഗണനയാണെന്ന് വ്യക്തമായിരുന്നു. രാജ്യത്താകമാനം കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നയം കര്‍ഷക വിരുദ്ധമാണെന്ന് വ്യക്തമാക്കപ്പെട്ടിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."