HOME
DETAILS

വേനലവധിക്ക് വിട; കുരുന്നുകള്‍ നാളെ അക്ഷരമുറ്റത്തേക്ക്

  
backup
May 31 2016 | 02:05 AM

%e0%b4%b5%e0%b5%87%e0%b4%a8%e0%b4%b2%e0%b4%b5%e0%b4%a7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%9f-%e0%b4%95%e0%b5%81%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8

സ്വന്തം ലേഖിക

കോഴിക്കോട്: കളിയും ചിരിയും നിറഞ്ഞ വേനലവധിക്ക് വിട നല്‍കി കുരുന്നുകള്‍ നാളെ സ്‌കൂളുകളിലേക്ക്. കുസൃതികളുടെ ലോകത്തു നിന്ന് രക്ഷിതാക്കളുടെ വിരലില്‍ തൂങ്ങി അക്ഷരമുറ്റത്തെത്തുന്ന കുരുന്നുകളെ സ്വീകരിക്കാന്‍ ജില്ലയിലെ സ്‌കൂളുകളും ഒരുങ്ങിക്കഴിഞ്ഞു. പ്രവേശനോത്സവത്തിന്റെ അകമ്പടിയോടെ ആഘോഷമായാണ് കുട്ടികളെ സ്‌കൂളിലേക്ക് വരവേല്‍ക്കുക. മരത്തില്‍ തൂങ്ങിയാടുന്ന കുരങ്ങച്ചാരും കഥപറയുന്ന മുത്തശ്ശിയും കോഴിയും കുറുക്കനും ആനയും മാനും മുയലും ചേര്‍ന്ന അത്ഭുത ക്ലാസ് മുറികള്‍ അവരുടെ കരച്ചിലടക്കും.
 കൂടാതെ ശില്‍പങ്ങളും ഊഞ്ഞാലും നാനാവര്‍ണത്തിലുള്ള പുഷ്പങ്ങളുമെല്ലാം ഉള്‍പ്പെടുന്ന പൂന്തോട്ടം, തോരണങ്ങളാലും വ്യത്യസ്ത നിറമുള്ള ബലൂണുകളാലുമെല്ലാം അലങ്കരിച്ച് ഉത്സവച്ഛായ പകരുന്ന അങ്കണം, പാഠപുസ്തകവും പെന്‍സിലും ടിഫിന്‍ ബോക്‌സും കുടയുമെല്ലാം ഉള്‍പ്പെടുന്ന സൗജന്യ കിറ്റുകള്‍, പാട്ടു പാടാനും കൂടെ കളിക്കാനും അധ്യാപകരും കൂട്ടുകാര്‍. സന്തോഷത്തിന് മധുരം പകരാന്‍ ലഡുവും മിഠായിയുമെല്ലാം നേരത്തെ ഒരുക്കി കുരുന്നുകളെ കാത്തിരിക്കുകയാണ് സ്‌കൂളുകള്‍.  
പെയിന്റിങ് പൂര്‍ത്തിയാക്കിയും അറ്റകുറ്റപ്പണികള്‍ തീര്‍ത്തും കുട്ടികളുടെ ഉല്ലാസത്തിനായി വിവിധ തരം റൈഡുകള്‍ ഒരുക്കിയുമാണ് ചില വിദ്യാലയങ്ങള്‍ നവാഗതരെ വരവേല്‍ക്കാനൊരുങ്ങുന്നത്. ചുമരുകളിലും ക്ലാസ് മുറികളിലുമെല്ലാം കാര്‍ട്ടൂണ്‍ ചിത്രങ്ങളും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും കുട്ടികളുടെ പ്രിയപ്പെട്ട കോമിക് കഥാപാത്രങ്ങളും തയാറായിക്കഴിഞ്ഞു. ഒന്നാം ക്ലാസിലെ പാഠഭാഗങ്ങളുടെ ചിത്രങ്ങളും കൂട്ടത്തിലുണ്ട്. മിക്ക സ്‌കൂളിലും സീനിയര്‍ വിദ്യാര്‍ഥികള്‍ ഒരുക്കുന്ന സര്‍പ്രൈസുകളും സമ്മാനങ്ങളും ആദ്യദിനം കുരുന്നുകളെ കാത്തിരിക്കുന്നുണ്ട്. നവാഗതരായ കുട്ടികളെ സ്‌കൂളിലേക്ക് സ്വീകരിക്കുന്നതിനായി വിളംബരജാഥ, പഠനോപകരണ കിറ്റ് വിതരണം, മധുരപലഹാര വിതരണം, സ്‌നേഹ സല്ലാപം, കുട്ടികളുടെ കലാപരിപാടികള്‍ തുടങ്ങിയവയെല്ലാം സംഘടിപ്പിക്കും. കുരുന്നുകളെ ആകര്‍ഷിക്കുന്ന കാര്യത്തില്‍ നഗരത്തിലെ ഒന്നാംകിട വിദ്യാലയങ്ങള്‍ തമ്മില്‍ മത്സരിക്കുമ്പോള്‍ തങ്ങളാലാകുന്ന വിധം പ്രവേശനോത്സവത്തിന് മാറ്റുകൂട്ടാനുള്ള തയാറെടുപ്പുകളെല്ലാം ജില്ലയിലെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കുളുകളിലും സജ്ജീകരിച്ചിട്ടുണ്ട്. ജില്ലയിലെ ആറു വയസിനും  14 വയസിനും ഇടയിലുള്ള മുഴുവന്‍ കുട്ടികളെയും വിദ്യാലയത്തിലേക്ക് ആകര്‍ഷിക്കാനും ഗുണനിലവാരമുള്ള പഠനാന്തരീക്ഷം നല്‍കി സ്‌കൂളുകളില്‍ നിലനിര്‍ത്താനുമുള്ള നിരവധി പദ്ധതികളാണ് സര്‍വശിക്ഷാ അഭിയാന്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. ജില്ലാതലത്തിന് പുറമെ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലത്തിലും പ്രവേശനോത്സവം ആഘോഷമാക്കിമാറ്റാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.
വിളംബരജാഥ, ഘോഷയാത്ര, അക്ഷരവിളക്ക് തെളിയിക്കല്‍, ഉന്നത വിജയികളെ ആദരിക്കല്‍, തുടങ്ങി വിവിധ പരിപാടികളും വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണ വിതരണവുമെല്ലാം പ്രവേശനോത്സവത്തോടനുബന്ധിച്ച് നടക്കും. പതിവുപോലെത്തന്നെ ഉത്സവച്ഛായയിലാണ് ഇത്തവണയും കുരുന്നുകള്‍ സ്‌കൂളുകളിലേക്കെത്തുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിബി ഐ ഉദ്യോഗസ്ഥരായി ചമഞ്ഞ് 49 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശിനികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വയനാട് ദുരന്തഭൂമിയിലെ സേവനം; എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാര്‍ക്ക് സമസ്തയുടെ സ്‌നേഹാദരം

Kerala
  •  3 months ago
No Image

നാലുവയസുകാരിയുടെ കൊലപാതകം; അമ്മയുടെ കാമുകന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി

Kerala
  •  3 months ago
No Image

കാഞ്ഞങ്ങാട് ട്രെയിനിടിച്ച് മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

വണ്ടൂര്‍ നടുവത്ത് മരണപ്പെട്ട യുവാവിന് നിപ ബാധയെന്ന് സംശയം

Kerala
  •  3 months ago
No Image

കുവൈത്ത് മുന്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അല്‍ ഹമദ് അല്‍ മുബാറക് അസ്സബാഹ് അന്തരിച്ചു

Kuwait
  •  3 months ago
No Image

പാലക്കാട് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി 50 വയസുകാരന്‍ മരിച്ചു

Kerala
  •  3 months ago
No Image

യെച്ചൂരി ഇനി ഓര്‍മ; ഭൗതികശരീരം വൈദ്യപഠനത്തിനായി എയിംസിന് കൈമാറി

National
  •  3 months ago
No Image

'ഞാന്‍ നിങ്ങളെ കാണാന്‍ വന്നത് മൂത്ത സഹോദരിയായിട്ടാണ്',ഡോക്ടര്‍മാരുടെ സമരപ്പന്തലിലെത്തി മമത; പിന്‍മാറാന്‍ അഭ്യര്‍ഥന

National
  •  3 months ago
No Image

താനൂര്‍ കസ്റ്റഡിമരണം:  കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവസ്യപ്പെട്ട് കുടുംബം സിബിഐക്ക് പരാതി നല്‍കി

Kerala
  •  3 months ago