ത്രിപുരയില്‍ നിന്ന് യെച്ചൂരിയെ രാജ്യസഭയിലെത്തിക്കാന്‍ ആലോചന
ന്യൂഡല്‍ഹി: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് മൂന്നാമതും രാജ്യസഭയിലേക്ക് പ്രവേശനം നല്‍കുന്നതു സംബന്ധിച്ച് പാര്‍ട്ടിയില്‍ ആലോചന. ത്രിപുരയില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സി.പി.എമ്മിന്റെ രാജ്യസഭാംഗം ഝര്‍ണദാസ് ബൈദ്യ വിജയിക്കുകയാണെങ്കില്‍ ഒഴിവുവരുന്ന സീറ്റിലേക്കു യെച്ചൂരിയെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി സംസ്ഥാന ഘടകം ആലോചിക്കുന്നത്.
ത്രിപുരയില്‍ നിന്നുള്ള ഏക രാജ്യസഭാംഗമായ ഝര്‍ണാദാസിന്റെ കാലാവധി 2022ലാണ് അവസാനിക്കുക. പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ഝര്‍ണാദാസ് സംവരണമണ്ഡലമായ ബദ്ധര്‍ഘഡ് മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്.
രാജ്യസഭയിലേക്ക് ഒരാള്‍ പരമാവധി രണ്ടുതവണ അംഗമായാല്‍ മതിയെന്നത് സി.പി.എമ്മിലെ കീഴ്‌വഴക്കമാണ്. അതിനു പുറമെ ജനറല്‍ സെക്രട്ടറി പദവിയിലിരിക്കെ മത്സരിക്കുന്ന പതിവും പാര്‍ട്ടിയിലില്ല. അദ്ദേഹത്തെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയാണെങ്കില്‍ ഈ രണ്ടു കീഴ്‌വഴക്കങ്ങളും യെച്ചൂരിക്കു മുന്‍പില്‍ മാറ്റപ്പെടും. നേരത്തെ രണ്ടുതവണ രാജ്യസഭാംഗമായ യെച്ചൂരിക്കു മൂന്നാം ഊഴം നല്‍കുന്നതിനെ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രകാശ് കാരാട്ട് വിഭാഗം എതിര്‍ത്തിരുന്നു.
ബംഗാളില്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ രാജ്യസഭയിലേക്കു പാര്‍ട്ടിക്ക് അംഗങ്ങള്‍ വേണ്ടെന്നതായിരുന്നു സി.പി.എം നിലപാട്.
പൊളിറ്റ്ബ്യൂറോയിലും കേന്ദ്രകമ്മിറ്റിയിലും വിശദമായ ചര്‍ച്ചകള്‍ നടന്ന ശേഷമായിരുന്നു യെച്ചൂരിക്ക് മൂന്നാം ഊഴം നല്‍കേണ്ടെന്നു പാര്‍ട്ടി തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."