റഷ്യയുടെ ഇടപെടല്‍: ശക്തമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി
കൊളംബിയ: അമേരിക്കയുടെ കാര്യത്തില്‍ റഷ്യ ഇനിയും ഇടപെട്ടാല്‍ ശക്തമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍. കഴിഞ്ഞ മാസമാണ് അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ സി.ഐ.എ ഡയരക്ടര്‍ മൈക്ക് പോംപിയോ റഷ്യയുടെ ഇടപെടലിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്.
2016-ല്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റനെ തോല്‍പ്പിക്കാന്‍ ട്രംപിനെ സഹായിക്കുന്നതിനായി റഷ്യ ഇടപെട്ടതായി യു.എസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലാറ്റിന്‍ അമേരിക്കന്‍ യാത്രക്കിടെ ഫോക്‌സ് ന്യൂസുമായി സംസാരിക്കുകയായിരുന്നു ടില്ലേഴ്‌സണ്‍.
ഈ വര്‍ഷവും പ്രധാനപ്പെട്ട പല തെരഞ്ഞെടുപ്പുകളും അമേരിക്കയില്‍ നടക്കുന്നുണ്ട്. അതിലേതിലെങ്കിലും ഇടപെടാന്‍ വന്നാല്‍ റഷ്യ വിവരമറിയും. ഇത്തരം ഇടപെടലുകള്‍ റഷ്യ അവസാനിപ്പിക്കേണ്ടതായുണ്ട്. അതല്ല, തുടരാനാണ് ലക്ഷ്യമെങ്കില്‍ അതിന്റെ അനന്തര ഫലങ്ങള്‍ അനുഭവിക്കുക തന്നെ ചെയ്യും. ടില്ലേഴ്‌സണ്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."