HOME
DETAILS

ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍ സ്വത്ത് മറച്ചുവച്ചിട്ടില്ലെന്ന് ആദായനികുതി വകുപ്പ്

  
backup
February 15 2017 | 22:02 PM

%e0%b4%9c%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%9c%e0%b4%bf-%e0%b4%ac%e0%b4%be%e0%b4%b2%e0%b4%95%e0%b5%83%e0%b4%b7%e0%b5%8d%e0%b4%a3

 

ന്യൂഡല്‍ഹി: സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസും മലയാളിയുമായ കെ.ജി ബാലകൃഷ്ണന്‍ സ്വത്തുക്കള്‍ മറച്ചുവച്ചിട്ടില്ലെന്ന് ആദായനികുതി വകുപ്പ്.
സുപ്രിംകോടതി ജഡ്ജിയായിരിക്കെ ജസ്റ്റിസ് ബാലകൃഷ്ണനും ബന്ധുക്കളും വരുമാനം മറച്ചുവച്ചെന്ന കേസില്‍ ആദായനികുതി വകുപ്പ് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് അദ്ദേഹത്തിന് ശുദ്ധിപത്രം ലഭിച്ചത്.
എന്നാല്‍ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ കോടികളുടെ സ്വത്തുവിവരങ്ങള്‍ മറച്ചുവച്ചതായി ആദായനികുതി വകുപ്പ് സുപ്രിംകോടതിയെ അറിയിച്ചു.
2005 - 2013 കാലത്ത് ബാലകൃഷ്ണന്റെ മകള്‍, മരുമക്കള്‍, സഹോദരന്‍ എന്നിവര്‍ സമ്പാദിച്ച സ്വത്തുക്കളാണ് മറച്ചുവച്ചത്. ഇതിന്റെ വ്യക്തമായ കണക്കുകളും റിപ്പോര്‍ട്ടിലുണ്ട്. ഈ സ്വത്തുക്കളുടെ വിവരങ്ങളെല്ലാം കുടുംബം മറച്ചുവച്ചതായും പിന്നീട് ആദായനികുതി വകുപ്പ് അന്വേഷണം നടത്തിയപ്പോള്‍ നികുതിയടച്ച് കേസ് അവസാനിപ്പിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ (എസ്.ഐ.ടി) നിയോഗിക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിന്റെ നേതൃത്വത്തിലുള്ള കോമണ്‍ കോസ് എന്ന സന്നദ്ധ സംഘടന സുപ്രിംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചിട്ടുണ്ട്.
ജസ്റ്റിസ് ബാലകൃഷ്ണന്റെ മരുമകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ശ്രീനിജന്റെ സ്വത്ത് 2009- 10 കാലത്ത് 26.61 ലക്ഷം എന്നാണ് വെളിപ്പെടുത്തിയത്. എന്നാലിത് 1.64 കോടിയാണെന്ന് പിന്നീട് കണ്ടെത്തി. 2010- 11 കാലത്ത് 47.47 ലക്ഷത്തിന്റെ സ്വത്ത് വെളിപ്പെടുത്തിയപ്പോള്‍ യഥാര്‍ഥ സ്വത്ത് 2.11 കോടിയായിരുന്നു.
ശ്രീനിജന്‍ വെളിപ്പെടുത്തിയ വരുമാനം 22.06 ലക്ഷമായിരുന്നെങ്കിലും 1.04 കോടിയായിരുന്നു യഥാര്‍ഥ കണക്കെന്നും കണ്ടെത്തി. തുടര്‍ന്ന് നികുതിയും അതിന്റെ പലിശയുമായി 1.02 കോടി ഇയാള്‍ പിഴയടക്കുകയുമുണ്ടായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയുടെ പരിപാടിയില്‍ നിന്ന് വിട്ടുനിന്ന് കണ്ണൂര്‍ കളക്ടര്‍; പിന്‍മാറ്റം പ്രതിഷേധ സാധ്യത കണക്കിലെടുത്ത്

Kerala
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ വന്‍ മോഷണം; ഒരു കോടിയോളം വില വരുന്ന സ്വര്‍ണം നഷ്ടപ്പെട്ടു

Kerala
  •  2 months ago
No Image

പത്മനാഭസ്വാമി ക്ഷേത്രത്തിലെ കവര്‍ച്ച: ഹരിയാന സ്വദേശിയായ ഗണേഷ് ത്സാ എന്നയാളും രണ്ട് സ്ത്രീകളും പിടിയില്‍

Kerala
  •  2 months ago
No Image

'മുന്നറിയിപ്പി'ല്ലാതെ ഗസ്സയില്‍ ഇസ്‌റാഈല്‍ കൂട്ടക്കുരുതി; നൂറിലേറെ മരണം, ബൈത്ത് ലാഹിയയില്‍ നിന്ന് മാത്രം കണ്ടെടുത്തത് 73 മയ്യിത്തുകള്‍

International
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം; കലക്ടര്‍ക്കെതിരെ നടപടിക്ക് സാധ്യത, മുഖ്യമന്ത്രിയെ കണ്ടു

Kerala
  •  2 months ago
No Image

അന്വേഷണവുമായി സഹകരിക്കുന്നില്ല; സിദ്ധീഖിനെ കസ്റ്റഡിയില്‍ എടുക്കണം; കേരളം സുപ്രീംകോടതിയെ അറിയിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; വകുപ്പുതല അന്വേഷണ കമ്മീഷന് മുന്‍പാകെ മൊഴി നല്‍കാന്‍ സാവകാശം തേടി ദിവ്യ

Kerala
  •  2 months ago
No Image

പാര്‍ട്ടിക്കെതിരായ പത്രസമ്മേളനം; സരിന് പിന്നാലെ എകെ ഷാനിബിനെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

ആശുപത്രിയില്‍ രോഗികളുടെ മൊബൈല്‍ ഫോണ്‍ വാങ്ങി OTP ഉപയോഗിച്ച് എല്ലാവരെയും BJP അംഗങ്ങളാക്കി; ഗുജറാത്തിലെ അംഗത്വ കാംപയിന്‍ വിവാദത്തില്‍ 

National
  •  2 months ago
No Image

'മൊട്ട ഗ്ലോബല്‍'.   ഒമാന്‍ ചാപ്റ്ററിന്റെ ആദ്യത്തെ മീറ്റപ്പ് മസ്‌കറ്റില്‍ നടന്നു 

oman
  •  2 months ago