പൊതുവിജ്ഞാനം പോയവാരം
1. ആളില്ലാ ലെവല്‍ ക്രോസുകള്‍ ഒഴിവാക്കാനായി ഹോംഗാര്‍ഡുകളെ നിയമിക്കുന്ന പദ്ധതിയുടെ പേര് ?
2. മാനവരാശിയുടെ നിലനില്‍പ്പ് നേരിടുന്ന ഭീഷണിയുടെ അപകടകരമായ അവസ്ഥ സൂചിപ്പിക്കുന്ന അളവുകോല്‍?
3. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ വനിതാ സിംഗിള്‍സ് കിരീടം നേടിയതാര്?
4. ഈ വര്‍ഷത്തെ ലോക സാമ്പത്തിക ഫോറം നടന്നത് എവിടെ?
5. കമ്പോഡിയന്‍ പ്രധാനമന്ത്രി?
6. ഐ.പി.എല്‍ താരലേലത്തില്‍ എട്ടു കോടി രൂപക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയ മലയാളി ക്രിക്കറ്റ് താരം ?
7. ഇന്ത്യയുടെ പത്മശ്രീ പുരസ്‌കാരം ലഭിക്കുന്ന ആദ്യത്തെ സൗദി വനിത?
8. ഓട്ടന്‍തുള്ളല്‍ അവതരിപ്പിച്ചുകൊïിരിക്കേ വേദിയില്‍ കുഴഞ്ഞുവീണു മരിച്ച തുള്ളല്‍ ആചാര്യന്‍?
9. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് പുരുഷവിഭാഗം സിംഗിള്‍സില്‍ കിരീടം നേടിയത് ആര്?
10. കേരളത്തിന്റെ ഇപ്പോഴത്തെ ഗതാഗത മന്ത്രി?
11. 152 വര്‍ഷങ്ങള്‍ക്കുശേഷം ബ്ലൂ മൂണ്‍, സൂപ്പര്‍ മൂണ്‍, ബ്ലഡ് മൂണ്‍ എന്നിവ ഒന്നിച്ചുവന്ന അത്യപൂര്‍വ പ്രതിഭാസത്തിന് ഈയിടെ ലോകം സാക്ഷിയായത് എന്ന്?
12. ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ?
13. ആദ്യത്തെ ഖേലോ ഇന്ത്യ ദേശീയ സ്‌കൂള്‍ ഗെയിംസ് നടന്നത് എവിടെ?
14. സംസ്ഥാന വിദ്യാഭ്യാസ ചലച്ചിത്രമേളയില്‍ മികച്ച ഷോര്‍ട്ട് ഫിലിമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം?
15. സംസ്ഥാന ഗതാഗത അതോറിറ്റിയുടെ തീരുമാനപ്രകാരം സ്വകാര്യ ബസുകള്‍ക്ക് നല്‍കുന്ന നിറങ്ങള്‍ ?
16. ഈയിടെ ഗൂഗിളിന്റെ ഡൂഡിലില്‍ പ്രത്യക്ഷപ്പെട്ട മലയാളി എഴുത്തുകാരി?
17.പുതിയ ആഗോള ജനാധിപത്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം എത്ര?
18. ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ 50 കോടി ജനങ്ങള്‍ക്കായി പ്രഖ്യാപിച്ച ആരോഗ്യ പരിരക്ഷാ പദ്ധതി?
19. അïര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ചാമ്പ്യന്മാരായ രാജ്യം ?
20. നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഓപ്പറേഷന്‍സ് ആസ്ഥാനം ?
21. ഈയിടെ ഭരണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം?
22. ഇന്ത്യയുടെ ആദ്യത്തെ പ്രതിരോധ മന്ത്രി ?
23. പൂര്‍ണ ചന്ദ്രഗ്രഹണം നടക്കുന്ന ദിവസം ചന്ദ്രനെ ഓറഞ്ച് കലര്‍ന്ന ചുവപ്പുനിറത്തില്‍ കാണുന്ന പ്രതിഭാസം ?
24. ബ്ലഡ് മൂണ്‍ ഉïാവാന്‍ കാരണമായ പ്രകാശത്തിന്റെ പ്രത്യേകത ?
25. ഒരു മാസത്തില്‍ കാണുന്ന രïാമത്തെ പൂര്‍ണ ചന്ദ്രന് പറയുന്ന പേര് ?
26. ചന്ദ്രന്‍ ഭൂമിയുടെ ഏറ്റവും അടുത്ത് വരുമ്പോള്‍ പൗര്‍ണമി സംഭവിച്ചാല്‍ പ്രകാശവും വലിപ്പവും കൂടുതലായി അനുഭവപ്പെടുന്നതിനെ പറയുന്ന പേര് ?
27. മാലദ്വീപ് പ്രസിഡന്റ് ?
28. ഈയിടെ കഥകളി അവതരിപ്പിക്കുന്നതിനിടയില്‍ അരങ്ങില്‍ തളര്‍ന്നു വീണ് മരിച്ച കഥകളി ആചാര്യന്‍ ?
29. കേരളത്തിന്റെ പുതിയ ചീഫ് ജസ്റ്റിസ് ?
ഉത്തരങ്ങള്‍
1. ഗെയ്റ്റ് മിത്രാസ്
2. ഡൂംസ്‌ഡേ ക്ലോക്ക്
3. കരോളിന്‍ വോസ്‌നിയാക്കി
4. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍
5.സാംഡെച്ച് ഹുന്‍
6. സഞ്ജു വി. സാംസണ്‍
7. നൗഫ് മുഹമ്മദ്
8 കലാമണ്ഡലം ഗീതാനന്ദന്‍
9. റോജര്‍ ഫെഡറര്‍ (ഫെഡററുടെ ഇരുപതാം ഗ്രാന്‍സ്ലാം കിരീടമാണിത്)
10. എ.കെ ശശീന്ദ്രന്‍ (ഫോണ്‍കെണി വിവാദവുമായി ബന്ധപ്പെട്ട് അദ്ദേഹം രാജി വച്ചിരുന്നു)
11. 2018 ജനുവരി 31
12. ജനുവരി 30
13. ന്യൂഡല്‍ഹി
14. ഷീ
15. പച്ച സിറ്റി ബസുകള്‍
നീല ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍
മെറൂണ്‍ ഓര്‍ഡിനറി ബസുകള്‍
16. കമല സുരയ്യ
17. 42
18. മോദി കെയര്‍
19. ഇന്ത്യ (ആസ്‌ട്രേലിയയെ തോല്‍പ്പിച്ചു)
20. യുദ്ധ മുറി
21. മാലദ്വീപ്
22. വി.കെ കൃഷ്ണമേനോന്‍
23. ബ്ലഡ് മൂണ്‍
24. അപവര്‍ത്തനം
25. ബ്ലൂ മൂണ്‍
26. സൂപ്പര്‍ മൂണ്‍
27. അബ്ദുള്ള യാമീന്‍
28. മടവൂര്‍ വാസുദേവന്‍ നായര്‍
29. ആന്റണി ഡൊമിനിക്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."