കരാറുകാരനെയും ജീവനക്കാരെയും നാട്ടുകാര്‍ തടഞ്ഞു
മുക്കം: രൂക്ഷമായ കുടിവെള്ള ക്ഷാമമനുഭവിക്കുന്ന മുക്കം നഗരസഭയിലെ തോട്ടത്തിന്‍കടവിലെ കെ.ടി.സി പദ്ധതി ഗുണഭോക്താക്കള്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കരാറുകാരനെയും തൊഴിലാളികളെയും തടഞ്ഞുവച്ചു. മൂന്നു മാസത്തോളമായി കുടിവെള്ള വിതരണം തടസപ്പെട്ട പ്രദേശത്തു നാട്ടുകാരുടെ നിരന്തര സമ്മര്‍ദത്തെ തുടര്‍ന്ന് കരാറുകാര്‍ പുതിയ കുഴല്‍ കിണര്‍ കുഴിക്കല്‍ ആരംഭിച്ചിരുന്നു. എന്നാല്‍, ഇതു പാതിവഴിയില്‍ ഉപേക്ഷിച്ചതാണു നാട്ടുകാരെ പ്രകോപിപ്പിച്ചത്.
കഴിഞ്ഞ വേനലില്‍ പോലും പ്രദേശവാസികള്‍ക്ക് വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളം ലഭിച്ചിരുന്നില്ല. നിലവിലെ കുഴല്‍ കിണറിലെ പമ്പ്‌സെറ്റ് കേടായതാണു വെള്ളം മുടങ്ങാന്‍ കാരണം. മൂന്നു വര്‍ഷത്തിനിടെ മൂന്നാമത്തെ പമ്പ്‌സെറ്റാണിവിടെ പ്രവര്‍ത്തനരഹിതമാവുന്നത്. ഇതു കരാറുകാരനും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. ഇതിനിടെയാണു പുതിയ കിണര്‍ കുഴിക്കാനെത്തിയ കരാറുകാരന്‍ പ്രദേശത്തു കിണര്‍ കുഴിക്കാന്‍ കഴിയില്ലെന്നു പറഞ്ഞു തിരിച്ചുപോകാനൊരുങ്ങിയത്. സംഭവത്തില്‍ പ്രകോപിതരായ നാട്ടുകാര്‍ നഗരസഭാ കൗണ്‍സിലര്‍മാരായ സാലി സി.ബി, വി.സി രാജന്‍, ഉഷാകുമാരി എന്നിവരുടെയും സി.എ പ്രദീപ് കുമാര്‍, ബാബുരാജ്, യു.കെ രാജന്‍ എന്നിവരുടെയും നേതൃത്വത്തില്‍ കരാറുകാരനെയും തൊഴിലാളികളെയും തടഞ്ഞത്. തുടര്‍ന്ന് മലാപറമ്പ് നിന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെത്തി ചര്‍ച്ച നടത്തുകയും പുതിയ കിണര്‍ കുഴിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തതോടെയാണു സമരം അവസാ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."