ശ്രീനഗര്‍ ആശുപത്രിയില്‍ ആക്രമണം നടത്തി ഭീകരനെ രക്ഷപ്പെടാന്‍ സഹായിച്ച അഞ്ചു പേര്‍ അറസ്റ്റില്‍
ശ്രീനഗര്‍: ജമ്മു കശ്മിരിലെ ശ്രീനഗറിലെ ആശുപത്രിയില്‍ പരിശോധനയ്ക്ക് കൊണ്ടുവന്ന ഭീകരനെ രക്ഷപ്പെടുത്താന്‍ ആക്രമണം നടത്തിയ അഞ്ച് പേര്‍ അറസ്റ്റില്‍. ഇവര്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച മോട്ടോര്‍ സൈക്കിളും വാഹനവും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് നവീദ് ജട്ട് എന്ന പാക് തടവുകാരന്‍ രണ്ട് പൊലിസുകാരെ വെടിവച്ചുകൊന്നശേഷം രക്ഷപ്പെട്ടത്. ഇയാളെ ശ്രീനഗറിലെ ശ്രീ മഹാരാജ ഹരി സിങ് ആശുപത്രിയില്‍ പതിവ് പരിശോധനക്ക് കൊണ്ടുവന്നതായിരുന്നു. ഇതിനിടെ പൊലിസുകാരുടെ തോക്ക് പിടിച്ചെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു. പൊലിസ് കോണ്‍സ്റ്റബിള്‍മാരായ ബാബര്‍ അഹമ്മദ്, മുഷ്താഖ് അഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റ മറ്റൊരു പൊലിസുകാരന്‍ ചികിത്സയിലാണ്.
റെയിന്‍വാരി സെന്‍ട്രല്‍ ജയിലില്‍നിന്ന് മറ്റ് അഞ്ച് തടവുകാരോടൊപ്പമാണ് നവീദിനെ ആശുപത്രിയില്‍ എത്തിച്ചത്. ഇയാളുടെ സഹായികള്‍ അക്രമത്തിനുമുന്‍പ് ആശുപത്രിയില്‍ നിലയുറപ്പിച്ചിരുന്നു.ഇവരോടൊപ്പം നവീദും രക്ഷപ്പെടുകയായിരുന്നു.
22 കാരനായ നവീദിനെ 2014ല്‍ തെക്കന്‍ കശ്മിരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ അധ്യാപകനെ കൊന്നത് ഉള്‍പ്പെടെ നിരവധി അക്രമങ്ങളില്‍ ഇയാള്‍ പങ്കാളിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."