ചവറംമൂഴിയില്‍ പാലം പണിയണം ജനകീയ കണ്വന്ഷന് നടത്തി
പേരാമ്പ്ര: ചങ്ങരോത്ത്, മരുതോങ്കര പഞ്ചായത്തുകളെ ബന്ധപ്പെടുത്തി കുറ്റ്യാടിപ്പുഴക്കു കുറുകെ ചവറംമൂഴിയില്‍ കോണ്‍ക്രീറ്റ് പാലം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങളുടെ മുന്നോടിയായി പടത്തുകടവിലെ ചങ്ങരോത്ത് ഹോളി ഫാമിലി യു.പി സ്കൂള്‍ ഹാളില്‍ സര്‍വകക്ഷി ജനകീയ കണ്വന്ഷന് നടത്തി.
പടത്തുകടവ് ഹോളി ഫാമിലി ചര്‍ച്ച് വികാരി ഫാ.ആന്റണി ചെന്നിക്കര അധ്യക്ഷനായി. സ്കൂള്‍ പ്രധാനാധ്യാപകന് ടി.ജെ കുര്യാച്ചന്, മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ.സതി, കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോര്‍ജ്, ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ചങ്ങരോത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി.വിജയന്, എസ്.പി കുഞ്ഞമ്മദ്, ഡോ. പി.കെ ചാക്കോ, വി.സി ചാണ്ടി, കെ.സി സെബാസ്റ്റ്യന്‍, സി.പി ബാബുരാജ്, ഷൈല ജയിംസ്, പി.സി കുഞ്ഞിക്കണ്ണന് നായര്‍, ഇ.സി ശാന്ത, സെമിലി സുനില്‍, ത്രേസ്യാമ്മ മാത്യു സംസാരിച്ചു.
തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി (ചെയര്‍), കെ.സി സെബാസ്റ്റ്യന്‍ മരുതോങ്കര (കണ്), എന്‍.പി വിജയന് ചങ്ങരോത്ത് (ട്രഷ) എന്നിവരടങ്ങിയ കമ്മിറ്റിക്കു രൂപം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."