മതസൗഹാര്‍ദ്ദത്തിന് മുതല്‍ക്കൂട്ടാകുന്ന പ്രവര്‍ത്തനരീതി തുടരും: ജിഫ്‌രി തങ്ങള്‍
കോഴിക്കോട്: ഒന്‍പത് പതിറ്റാണ്ട് പിന്നിട്ട പ്രവര്‍ത്തന ചരിത്രത്തില്‍ പിന്തുടര്‍ന്ന പോലെ മതസൗഹാര്‍ദ്ദത്തിന് മുതല്‍ക്കൂട്ടാകുന്ന സമീപനവുമായി സംഘടന മുന്നോട്ടു പോകുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍.
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ (എസ്.കെ.ജെ.എം) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കോട്ടുമല ഉസ്താദ് അനുസ്മരണവും സമസ്ത സാരഥികള്‍ക്കുള്ള സ്വീകരണ സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമുദായിക സൗഹാര്‍ദ്ദത്തിന്റെയും ദേശ സ്‌നേഹത്തിന്റെയും വിഷയങ്ങളില്‍ വ്യക്തമായ നിലപാടും നയവുമുള്ള പ്രസ്ഥാനമാണ് സമസ്ത. ഇതിനായി ഏതുരീതിയിലുള്ള പ്രവര്‍ത്തനവും നടത്തും. മഹാരഥന്മാരായ സ്ഥാപക നേതാക്കള്‍ നിര്‍വഹിച്ചു പോന്ന പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ച ഏറ്റെടുക്കുക മാത്രമാണ് ഇപ്പോഴുള്ളവര്‍ ചെയ്യുന്നത്. മഹല്ലുകള്‍ ശിഥിലീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നതടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നത് സമസ്തയുടെ വളര്‍ച്ചയില്‍ അസൂയ പൂണ്ടവരാണ്. സമസ്തക്ക് മദ്‌റസകളുണ്ടോ എന്നും മറ്റുമുള്ള ചോദ്യം ഇതിന്റെ ഭാഗമായാണ്. ഇത്തരം ചോദ്യങ്ങളുടെ സ്ഥാനം ചവറ്റുകുട്ടയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. എസ്.കെ.ജെ.എം സംസ്ഥാന പ്രസിഡന്റ് സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ അധ്യക്ഷനായി.
ജില്ലാ പ്രസിഡന്റ് കെ.കെ ഇബ്‌റാഹീം മുസ്‌ലിയാര്‍ ഉപഹാര സമര്‍പണം നടത്തി. ആര്‍.വി കുട്ടിഹസന്‍ ദാരിമി, നാസര്‍ ഫൈസി കൂടത്തായി, കെ.പി കോയ, സയ്യിദ് മുബശിര്‍ തങ്ങള്‍ ജമലുല്ലൈലി, എ.പി.പി തങ്ങള്‍ കാപ്പാട്, മുഹമ്മദ്‌ലി ഫൈസി പാലക്കാട് സംസാരിച്ചു. ജില്ലാ സെക്രട്ടറി പി. ഹസൈനാര്‍ ഫൈസി സ്വാഗതവും ഇ.കെ അബ്ദുല്ല ഫൈസി നന്ദിയും പറഞ്ഞു. ദികറ് ദുആ സംഗമത്തിന് സൈനുല്‍ ആബിദീന്‍ തങ്ങള്‍, ടി.വി.സി അബ്ദുസ്സമദ് ഫൈസി, ആര്‍.വി അബ്ബാസ് ദാരിമി, കെ. കുഞ്ഞായിന്‍ മുസ്‌ലിയാര്‍, പി. ലിയാഖത്തലി ദാരിമി, എ.ടി മുഹമ്മദ് മാസ്റ്റര്‍, വി.പി അബ്ദുല്‍ ലത്തീഫ് ദാരിമി നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."