HOME
DETAILS
MAL
സ്ത്രീകള്‍ക്ക് പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കണം: മഹിളാ സംഘം
backup
February 16 2017 | 03:02 AM
പൊന്നാനി: പിന്നോക്കം നില്ക്കുന്ന സ്ത്രീകള്‍ക്ക് പ്രത്യേക സാമ്പത്തിക പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കാന്‍ നഗരസഭയും സഹകരണസംഘങ്ങളും തയാറാവണമെന്ന് കേരള മഹിളാസംഘം(എന്‍.എഫ്.ഐ.ഡബ്ലിയു) പൊന്നാനി കണ്വെന്ഷന് ആവശ്യപ്പെട്ടു. മൈക്രോ ഫിനാന്‍സ് മേഖലയില്‍ പദ്ധതികള്‍ നടപ്പാക്കിയും സ്വയം സ്വയം ശാക്തീകരണ തൊഴില്‍ മേഖലകളില്‍ സബ്സിഡി വര്‍ദ്ധിപ്പിച്ചും സ്ത്രീ സമൂഹത്തെ ഉദ്ധരിക്കാന്‍ അധികൃതര്‍ തയാറാവണമെന്നും കണ്വന്ഷന് ആവശ്യപ്പെട്ടു. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അജിത് കൊളാടി ഉദ്ഘാടനം ചെയ്തു. വി രമാദേവി അധ്യക്ഷനായി. എം.എ ഹമീദ്, സുബൈദ ബക്കര്‍, പത്മിനി വിശ്വനാഥന്, ഷാജിറ മനാഫ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സെമീറ ഇളയത്ത്, പ്രബിത പുല്ലൂണി, പി.എസ് നിര്‍മ്മല സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."