മണ്ണാര്‍മല വനത്തില്‍ അഞ്ച് ദിവസമായി തീ പടരുന്നു
വെട്ടത്തൂര്‍: കനത്ത ചൂടും കാറ്റും കാരണം മണ്ണാര്‍മല വനമേഖലയില്‍ അഞ്ചു ദിവസമായി കാട്ടുതീ പടരുന്നു. വനംവകുപ്പിന്റെയും സ്വകാര്യ വ്യക്തികളുടെയും ഏക്കര്‍കണക്കിനു ഭൂപ്രദേശങ്ങള്‍ തീപിടിത്തത്തില്‍ കത്തിനശിച്ചു. കഴിഞ്ഞ ദിവസം രാത്രി മാനത്തുമംഗലം മണ്ണാര്‍മല മാട് റോഡ് കാര്യാവട്ടം റോഡിന് സമീപം വനമേഖലയില്‍ തീ ആളിപ്പടര്‍ന്നു തെങ്ങുകളും മരങ്ങളും മറ്റു കാര്‍ഷിക വളകളും അഗ്‌നിക്കിരയായി. രാത്രി ഒന്‍പതോടെയാണ് ഏക്കര്‍കണക്കിന് പ്രദേശം കത്തിയമര്‍ന്നത്. ഈ സമയം കനത്ത കാറ്റടിച്ചതാണ് കൂടുതല്‍ ഭാഗത്തേക്കു തീ വ്യാപിക്കാന്‍ കാരണമായത്.
താഴ്‌വാരംവരെ തീ പടര്‍ന്നത് മലയടിവാരത്തു താമസിക്കുന്നവരില്‍ ആശങ്ക പരത്തി. ഇന്നലെ ഉച്ചയോടെ മലയുടെ മറുഭാഗമായ കക്കൂത്ത് പ്രദേശത്തെ മലയിലേക്കും തീ വ്യാപിച്ചിട്ടുണ്ട്. അഞ്ച് ദിവസംമുന്‍പു മണ്ണാര്‍മല ആദിവാസി കോളനിയുടെ മുകള്‍ഭാഗത്താണ് ആദ്യം തീപിടിത്തമുണ്ടായത്. പിന്നീടത് മറ്റു പ്രദേശങ്ങളിലേക്ക് പടരുകയായിരുന്നു. ആദിവാസി കോളനിക്ക് സമീപത്ത് ഇന്നലെയും തീ കത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."