ജല അതോറിറ്റി ഗോഡൗണില്‍ തീപിടിത്തം
കുന്നംകുളം: ജല അതോററ്റി ഗോഡൗണില്‍ തീപിടുത്തം. നാശ നഷ്ടമില്ലെന്ന് പ്രാതമിക നിഗമനം. തൃശൂര്‍ റോഡില്‍ മുന്‍പ് പാവറട്ടികുടിവെള്ള പദ്ധതിയുടെ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയമായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് വൈകീട്ട് മൂന്നോടെ തീപിടിച്ചത്.
കാലങ്ങളായി പരിസരം വൃത്തിയാക്കാത്തതിനാല്‍ കാട് പിടിച്ച് കിടക്കുന്ന ഒന്നര ഏക്കറോളം വരുന്ന സ്ഥലത്ത് എവിടെ നിന്നാണ് തീ പടര്‍ന്നത് എന്നറിയാതെ കുഴഞ്ഞു. നിലവില്‍ കരാര്‍ ജോലിക്കാര്‍ക്കുള്ള സാമഗ്രികള്‍ സൂക്ഷിക്കുന്ന സ്ഥലമാണിതെന്നതിനാല്‍ ഉദ്ധ്യോഗസ്ഥര്‍ക്കാര്‍ക്കും ഇത്തരം ഒരു കെട്ടിടം അതോററ്റിക്ക് ഉണ്ടെന്ന് പോലും അറിയില്ലെന്നതാണ് അവസ്ഥ. അത് കൊണ്ട് തന്നെ ശുചീകരിക്കാനോ മറ്റോ ആരും മിനക്കിടാറില്ല. പരിസരത്ത് നിരവധി വീടുകളുണ്ടെന്നതിനാല്‍ ആളുകള്‍ ഭയപ്പാടോടെ ഓടിയെത്തിയതോടെയാണ് ജീവനക്കാര്‍ പോലും തീപിടുത്തം അറിഞ്ഞത്. തീ പടരാതിരിക്കാന്‍ പരിസരവാസികളുടെ നേതൃത്വത്തില്‍ ശ്രമം നടത്തി. കുന്നംകുളത്ത് നിന്നും ഫയര്‍ ഫോഴ്‌സെത്തിയാണ് തീയണച്ചത്. തീയണക്കാന്‍ എത്തിയ ഫയര്‍ ഫോഴ്‌സ് വാഹനത്തിന്റെ ആക്‌സില്‍ കെട്ടിടത്തിന്റെ 500 വാര അകലെ വെച്ച് ഒടിഞ്ഞു. തുടര്‍ന്ന ഇവിടെ നിര്‍ത്തിയിട്ടാണ് ഹോസ് വഴി ജലമെത്തിച്ചത്. കാടുപിടിച്ചു കിടക്കുന്ന കെട്ടിട വളപ്പില്‍ നിരവധി പൈപ്പുകളും മറ്റും കൂട്ടിയിട്ടിരിക്കുന്നതിനാല്‍ നാശ നഷ്ടം കണക്കാക്കാനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."