മന്ത്രി ഇടപെട്ടിട്ടും ജലനഷ്ടം പരിഹരിക്കാന്‍ വാട്ടര്‍ അതോറിറ്റി തയാറിയില്ല
കുന്നംകുളം: തൃശൂര്‍-കുന്നംകുളം റോഡിലെ താലൂക്ക് ആശുപത്രി കവാടത്തിന് മുന്നില്‍ ജലവിതരണ പൈപ്പിന്റെ തകരാര്‍ മൂലം ജലം പാഴാകുന്നത് മന്ത്രി ഇടപെട്ടിട്ടും പരിഹാരമായില്ല. മൂന്ന് വര്‍ഷത്തിലധികമായി ആശുപത്രി കവാടത്തിന് മുന്നില്‍ ജലം പാഴാകാന്‍ തുടങ്ങിയിട്ട്. ജലവിതരണം ആരംഭിച്ചാല്‍ ഭൂമിക്കടിയിലുള്ള പൈപ്പിന്റെ വിള്ളല്‍മൂലം റോഡിനു മുകളിലേക്ക് എത്തുന്ന ജലം ബസ് സ്റ്റാന്റിലേക്കുള്പ്പടെ ഒഴുകി റോഡ് തോടാകുന്നതാണ് നിലവിലെ അവസ്ഥ.
ജലം റോഡില്‍ നിറഞ്ഞൊഴുകി തുടങ്ങിയാല്‍ കൗണ്‍സിലര്‍മാരും മറ്റും ജല അതോററ്റിയിലേക്ക് വിളിതുടങ്ങും, ഉടനെ ജലവിതരണം നിര്‍ത്തിവെച്ച് താല്കാലിക പരിഹാരമുണ്ടാക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായുള്ള ഏക പരിഹാര നടപടിയും ഇതാണ്.
നാട്ടുകാരും രാഷട്രീയ പ്രവര്‍ത്തകരും നഗരസഭ ഭരണസമതിയും പരാതി പറഞ്ഞ് വലഞ്ഞതല്ലാതെ ഒരിക്കലും ഇതിന് പരിഹാരമുണ്ടായില്ല. ഒടുവില്‍ മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ജല നഷ്ടം സജീവ ചര്‍ച്ചയായപ്പോള്‍ ഒരാഴ്ച കൊണ്ട് പരിഹാരമുണ്ടാക്കുമെന്നായിരുന്ന ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ ഉറപ്പ്. എന്നാല്‍ മാസങ്ങള്‍ മൂന്ന് പിന്നിട്ടിട്ടും ഒരു പരിഹാരവുമുണ്ടായിട്ടില്ല. ജല അതോറിറ്റിയുടെ ഈ നടപടിക്കെതിരെ കുന്നംകുളത്തെ വിമത കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി.
പൊതു മരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഷാജി ആലിക്കലിന്റെ നേതൃത്വത്തില്‍ നടന്ന ധര്‍ണയില്‍ ആരോഗ്യ സ്ഥിരം സമതി അധ്യക്ഷ സുമ ഗംഗാധരന്, കൗണ്‍സിലര്‍മാരായ ആനന്ദന് കെ.കെ., ഇന്ദിര ശശികുമാര്‍, ജിഷ ജയേഷ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."