HOME
DETAILS

'ശരദ് പവാർ ബിജെപിയുമായി സഖ്യചർച്ച നടത്തിയിരുന്നു'; അജിത് പവാർ

  
November 12 2024 | 15:11 PM

Sharad Pawar had discussed alliance with BJP Ajit Pawar

മുംബൈ: 2019-ൽ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം എൻസിപി-എസ്‌പി നേതാവ് ശരദ് പവാർ ബിജെപിയുമായി സഖ്യചർച്ച നടത്തിയിരുന്നെന്ന വെളിപ്പെടുത്തലുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ. വ്യവസായി ഗൗതം അദാനിയുടെ മധ്യസ്‌ഥതയിലാണ് ചർച്ചകൾ നടത്തിയതെന്നും ഒരു ദേശീയ വാർത്താ വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ അജിത് പവാർ പറഞ്ഞു. നവംബർ 20ന് മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അജിത് പവാറിന്റെ പുതിയ വെളിപ്പെടുത്തൽ.

സഖ്യചർച്ചയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗൗതം അദാനി, ശരദ് പവാർ, പ്രഫുൽ പട്ടേൽ, ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങി ബിജെപിയിലെയും എൻസിപിയിലെയും മുതിർന്ന നേതാക്കളാണ് പങ്കെടുത്തത്. 5 തവണയാണ് ചർച്ച നടന്നത്. അമിത് ഷായും ശരദ് പവാറും തമ്മിൽ രഹസ്യ കൂടിക്കാഴ്ച‌യും നടത്തിയിരുന്നു.

2019 നവംബറിൽ ഡൽഹിയിലെ ഒരു വ്യവസായിയുടെ വീട്ടിൽവച്ചായിരുന്നു ചർച്ചകൾ നടത്തിയത്. അതേക്കുറിച്ച് എല്ലാവർക്കും അറിയാവുന്നതാണ്. എല്ലാം തീരുമാനിക്കപ്പെട്ടിരുന്നു. എന്നാൽ അവസാനം പഴിയെല്ലാം എന്റെ പേരിലായി. മറ്റുള്ളവർ എല്ലാം സുരക്ഷിതരായി ഇരിക്കുന്നു. എന്തുകൊണ്ടാണ് ശരദ് പവാർ ബിജെപിക്കൊപ്പം പോകാഞ്ഞത് എന്നറിയില്ല. അദ്ദേഹത്തിൻ്റെ മനസിലെന്താണെന്ന് അദ്ദേഹത്തിന്റെ ഭാര്യയ്‌ക്കോ സുപ്രിയ സുലെ‌യ്ക്കോ പോലും അറിയില്ല -അജിത് പവാർ പറഞ്ഞു. മഹാരാഷ്ട്രയിൽ ബിജെപിയുമായുള്ള സഖ്യത്തിൽനിന്നു ശിവസേന പിന്മാറിയതിനു പിന്നാലെയാണ് എൻസിപി പിളർത്തി ബിജെപിക്കൊപ്പം ചേരാൻ അജിത് പവാർ ശ്രമം നടത്താൻ തുടങ്ങിയത്. 2023 ജൂലൈയിൽ അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപി ബിജെപിക്കും ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്കും ഒപ്പം മഹായുതി സഖ്യത്തിലും ചേർന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോയിപ്രം മർദ്ദനകേസ്; ജയേഷിന്റെ ഫോണിലെ രഹസ്യ ഫോൾഡറിൽ കൂടുതൽ ദൃശ്യങ്ങൾ: രണ്ട് പേർ കൂടി ഇരകളായെന്ന സംശയത്തിൽ പൊലിസ്; കാരണങ്ങൾ അവ്യക്തം: ഹണിട്രാപ്പ്, ആഭിചാരം?

crime
  •  11 minutes ago
No Image

യുഎഇയിലാണോ? എങ്കിൽ എമിറേറ്റ്സ് ഐഡി ഇംപോർട്ടന്റാണ്; നിങ്ങളുടെ എമിറേറ്റ്സ് ഐഡി ചിപ്പിൽ ഒളിച്ചിരിക്കുന്ന വിവരങ്ങൾ അറിയാം

uae
  •  22 minutes ago
No Image

സ്റ്റേഷനുകളിലെ ക്യാമറ പൊലിസുകാർ ഓഫ് ചെയ്യാൻ സാധ്യത; ഓട്ടോമാറ്റിക് കൺട്രോൾ റൂം വേണമെന്ന് സുപ്രിംകോടതി

National
  •  an hour ago
No Image

'കൈ അടിച്ചൊടിച്ചു, മുഖത്ത് ഷൂ കൊണ്ട് ഉരച്ചു' ഉത്തരാഖണ്ഡില്‍ ഏഴു വയസ്സുകാരനായ മുസ്‌ലിം വിദ്യാര്‍ഥിക്ക് അധ്യാപകരുടെ അതിക്രൂര മര്‍ദ്ദനം; ശരീരത്തില്‍ ഒന്നിലേറെ മുറിവുകള്‍

National
  •  an hour ago
No Image

കൊല്ലം നിലമേലിന് സമീപം സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം; ഡ്രൈവര്‍ അടക്കം 24 പേര്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

സഊദിയിൽ വാഹനാപകടം; നാല് അധ്യാപികമാരും ഡ്രൈവറും കൊല്ലപ്പെട്ടു; അപകടം സ്കൂളിലേക്ക് പോകും വഴി

latest
  •  an hour ago
No Image

'ഗസ്സ പിടിച്ചടക്കിയാലും ഹമാസിനെ തോല്‍പിക്കാനാവില്ല' ഇസ്‌റാഈല്‍ സൈനിക മേധാവി 

International
  •  an hour ago
No Image

ഇന്ത്യൻ കാക്ക, മൈന തുടങ്ങി രണ്ട് മാസത്തിനിടെ 12,597 അധിനിവേശ പക്ഷികളെ ഉൻമൂലനം ചെയ്ത് ഒമാൻ

oman
  •  2 hours ago
No Image

വഖഫ് ഭേദഗതി നിയമം: വിവാദ വകുപ്പുകള്‍ സ്റ്റേ ചെയ്ത സുപ്രിംകോടതി ഉത്തരവ് കേന്ദ്രസര്‍ക്കാരിനേറ്റ കനത്ത തിരിച്ചടി- ഹാരിസ് മീരാന്‍ എം.പി

Kerala
  •  2 hours ago
No Image

കിളിമാനൂരില്‍ കാറിടിച്ചു കാല്‍നടയാത്രക്കാരന്‍ മരിച്ച സംഭവം: എസ്.എച്ച്.ഒ അനില്‍ കുമാറിന് സസ്‌പെന്‍ഷന്‍

Kerala
  •  2 hours ago