ഒരു മരണം; ഒരുപാട് ചോദ്യങ്ങള്‍
സൈമണ്‍ മാസ്റ്ററില്ലാത്ത ഇലഞ്ഞിക്കല്‍ വീട്ടില്‍ ഞങ്ങളെത്തുമ്പോള്‍ സമയം വൈകുന്നേരം അഞ്ചുമണി. കൊടുങ്ങല്ലൂരിനടുത്ത എടവിലങ്ങ് വില്ലേജിലെ കാരയിലാണ് ആ ഓടിട്ട വീട്. ഒരാഴ്ച മുന്‍പ് മരണം കടന്നുചെന്ന വീടാണെന്നു തോന്നില്ല. ബന്ധുക്കളുടെ ബാഹുല്യമില്ല. 87 വര്‍ഷം സൈമണ്‍മാസ്റ്ററെന്ന മനുഷ്യന്‍ ജീവിക്കുകയും ഈ ലോകത്തോടു വിടപറയുകയും ചെയ്തത് അടുത്തദിവസമാണെന്നു തോന്നിക്കുന്ന അന്തരീക്ഷമായിരുന്നില്ല അവിടെ. വീട്ടിലുണ്ടണ്ടായിരുന്നതു മാസ്റ്ററുടെ ഭാര്യ മേരി മാത്രം.
അകത്തേക്ക് ക്ഷണിച്ചെങ്കിലും കാര്യങ്ങള്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ അവരുടെ മുഖം ഇരുണ്ടണ്ടു. മക്കളൊക്കെ പുറത്തുപോയതാണെന്നറിയിച്ചു. എപ്പോള്‍ വരുമെന്ന ചോദ്യത്തിനു മറുപടിയുണ്ടണ്ടായില്ല. മക്കളുടെ ഫോണ്‍ നമ്പര്‍ ചോദിച്ചെങ്കിലും കിട്ടിയില്ല.
അടുത്തബന്ധുക്കളുടെ സമ്മര്‍ദം മൂലമാണു മാസ്റ്ററുടെ മൃതശരീരം തൃശൂര്‍ മെഡിക്കല്‍ കോളജിനു വിട്ടുകൊടുത്തതെന്നു നേരത്തേ അവര്‍ പറഞ്ഞിരുന്നു. ആ ബന്ധുക്കള്‍ ആരെന്ന് അവര്‍ പറഞ്ഞിരുന്നില്ല. അതാരും ചോദിച്ചിട്ടുമില്ല.
മാസ്റ്ററെക്കുറിച്ചുള്ള ചില കാര്യങ്ങളിലേക്കു ചോദ്യം കടന്നപ്പോള്‍ അവര്‍ കടുത്ത ഭാഷയില്‍ പറഞ്ഞു, ''മാഷ് മരിച്ചതോടെ എല്ലാം കഴിഞ്ഞു. ഇനി ഒന്നിനെക്കുറിച്ചും സംസാരിക്കാന്‍ താല്‍പ്പര്യമില്ല.''
വാതിലടയ്ക്കും മുന്‍പേ അവിടെ നിന്നിറങ്ങി. വീടിനു തൊട്ടരികിലെ മീന്‍വില്‍പ്പനക്കാരനോടു വിഷയങ്ങള്‍ സംസാരിച്ചു. മീന്‍ വാങ്ങാനെത്തിയ സജീവന്‍ സൈമണ്‍ മാസ്റ്റര്‍ മരിച്ചതേ അറിഞ്ഞിരുന്നില്ല. മാസ്റ്റര്‍ നേരത്തേ അംഗമായിരുന്ന കാരയില്‍ കാര്‍മല്‍ മാതാ ചര്‍ച്ചിലേക്ക് അവിടെനിന്ന് അഞ്ചു മിനിറ്റ് നടക്കാവുന്ന ദൂരമേയുള്ളൂ. സൈമണ്‍ മാസ്റ്റര്‍ നല്ല മനുഷ്യനും മാതൃകാധ്യാപകനുമായിരുന്നെന്നു പള്ളി വികാരി ഫാദര്‍ മാര്‍ട്ടിന്‍ പറഞ്ഞു. ''കിടപ്പിലായ സമയത്ത് അദ്ദേഹത്തെ പോയി കണ്ടണ്ടിരുന്നു. മതം നോക്കിയായിരുന്നില്ല. മൃതശരീരം മെഡിക്കല്‍ കോളജിനു വിട്ടുകൊടുക്കുന്നതില്‍ പള്ളിയോ സഭയോ ഇടപെട്ടിട്ടില്ല. അതു കുടംബത്തിന്റെ മാത്രം തീരുമാനമായിരുന്നു. അതേക്കുറിച്ചു കൂടുതലൊന്നും അറിയില്ല.'' - ഫാദര്‍ മാര്‍ട്ടിന്‍ പറഞ്ഞു.
രണ്ടുദിവസം ആ ദിക്കില്‍ കറങ്ങിനടന്ന് ഞങ്ങള്‍, സൈമണ്‍ മാസ്റ്ററുടെ അടുപ്പക്കാരായ സഭാവിശ്വാസികളോടും സ്‌കൂളിലെ സഹപ്രവര്‍ത്തകരോടും ആ നാട്ടിലെ കച്ചവടക്കാരോടും കാതിയാളം മഹല്ല് ഖത്തീബ് അഷ്‌റഫ് വേളത്തോടും മഹല്ല് കമ്മിറ്റിയംഗം അഹമ്മദ് സ്വാലിഹ് മാസ്റ്ററോടും തൊട്ടടുത്ത സുന്നി ജുമാ മസ്ജിദ് പ്രസിഡന്റ് കുഞ്ഞിമൊയ്തീന്‍, ഭാരവാഹി അബൂബക്കര്‍ എന്നിവരോടുമെല്ലാം ഈ വിഷയത്തെക്കുറിച്ചു സംസാരിച്ചു. ആരും ഫാദര്‍ മാര്‍ട്ടിന്‍ പറഞ്ഞതിനപ്പുറത്തൊരു അഭിപ്രായം പറഞ്ഞില്ല.
സൈമണ്‍മാസ്റ്റര്‍ ആരുടെയെങ്കിലും നിര്‍ബന്ധത്തിനോ സമ്മര്‍ദത്തിനോ വഴങ്ങിയാണ് ഇസ്‌ലാം മതം സ്വീകരിച്ചതെന്ന് ആരും ആരോപിച്ചില്ല. ബൈബിളിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഗാധപാണ്ഡിത്യത്തെക്കുറിച്ചു സംശയം പ്രകടിപ്പിച്ചില്ല. ഖുര്‍ആനിനെയും ബൈബിളിനെയും താരതമ്യപഠനത്തിനു വിധേയമാക്കിയ ശേഷം മാത്രമാണ് ഇസ്‌ലാംമതത്തിലേക്ക് ചേക്കേറിയതെന്ന കാര്യത്തിലും തര്‍ക്കിച്ചില്ല. അദ്ദേഹം കാതിയാളം മഹല്ലു കമ്മിറ്റിക്ക് തന്റെ മൃതശരീരം പള്ളിപ്പറമ്പില്‍ അടക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വസിയ്യത്ത് എഴുതി കൊടുത്തിട്ടില്ലെന്ന് ആരും പറഞ്ഞില്ല. അതില്‍ സാക്ഷികളായി ഒപ്പിട്ടത് മകളും എം.ഇ.ടി.യു.പി സ്‌കൂളിലെ ഹിന്ദി അധ്യാപികയുമായ ജെസിയും സെക്രട്ടേറിയറ്റ് ജീവനക്കാരനും മകനുമായ ജോണ്‍സനുമാണെന്ന കാര്യത്തിലും സംശയമുയര്‍ത്തിയിട്ടില്ല.
മരണശേഷം പള്ളിയില്‍ ഖബറടക്കുന്നതുമായി ബന്ധപ്പെട്ട് സൈമണ്‍ മാസ്റ്റര്‍ക്കുതന്നെ ആശങ്കയുണ്ടണ്ടായിരുന്നു. അതുകൊണ്ടണ്ടാണദ്ദേഹം വസിയ്യത്ത് എഴുതി നല്‍കിയത്. എന്നാല്‍, അന്നത് വെള്ളപേപ്പറിലല്ലാതെ സ്റ്റാമ്പ് പേപ്പറിലെഴുതേണ്ടണ്ടതായിരുന്നുവെന്ന കാര്യത്തെക്കുറിച്ചുള്ള തിരിച്ചറിവ് ഇല്ലാതെ പോയത് കാതിയാളം മഹല്ലുകമ്മിറ്റിക്കു മാത്രമായിരുന്നു. ഏറ്റവും കുറഞ്ഞത് മഹല്ലു ജമാഅത്തിന്റെ ലെറ്റര്‍ പാഡിലെങ്കിലും. അതുണ്ടായില്ല. ബൈബിളില്‍ ആഴത്തിലുള്ള അറിവുനേടാന്‍ ഇംഗ്ലണ്ടണ്ടിലെ കോളജില്‍ കറസ്‌പേണ്ടാണ്ടന്റ് കോഴ്‌സിന് ചേര്‍ന്ന് എല്ലാ പരീക്ഷയും ഉയര്‍ന്നമാര്‍ക്കോടെ പാസാകുമ്പോഴും, 25 വര്‍ഷത്തിലധികം അധ്യാപകനായി ജോലി ചെയ്തിട്ടും നിസാരമായ ഈ അറിവുമാത്രം സമ്പാദിക്കാന്‍ സൈമണ്‍ മാസ്റ്ററും മറന്നുപോയി.
മാഷേ, മാഷ് മരിച്ചാല്‍ ഇവിടത്തെ പള്ളിപ്പറമ്പിലല്ല മക്കത്തോ മദീനയിലോ കൊണ്ടണ്ടുപോയി ഞങ്ങള്‍ അടക്കുമെന്നു വാക്കു കൊടുത്തവരുടെ വാക്കും പാഴ്‌വാക്കായി.
ബന്ധുക്കളുടെ രേഖ
വ്യാജമെന്ന് നാട്ടുകാര്‍
'സൈമണ്‍ മാസ്റ്റര്‍ക്ക് അവസാനകാലത്ത് വീണ്ടുമൊരു വെളിപാടുണ്ടണ്ടായി. അതിനെ തുടര്‍ന്നാണു പുതിയ അന്ത്യാഭിലാഷമുണ്ടണ്ടായത്. മാസ്റ്ററുടെ താല്‍പ്പര്യപ്രകാരം ബന്ധുക്കള്‍ പുതിയ സമ്മതപത്രം തയാറാക്കി.'
ഇതാണ് മാസ്റ്ററുടെ മൃതദേഹം മെഡിക്കല്‍കോളജിനു വിട്ടുകൊടുക്കാന്‍ കാരണമായി പറയുന്ന കഥ. എന്നാല്‍, ഇതു കാരയിലെ മനുഷ്യരാരും വിശ്വസിച്ചിട്ടില്ല. ബന്ധുക്കള്‍ മെഡിക്കല്‍ കോളജില്‍ സമര്‍പ്പിച്ച രേഖ സത്യത്തിനുനിരക്കാത്തതാണെന്ന് അവരില്‍ പലരും പറയുന്നു. അതില്‍ ചില സഭാവിശ്വാസികള്‍ പോലുമുണ്ട്.
''മാസ്റ്റര്‍ക്ക് സത്യമെന്നു തോന്നിയ കാര്യമാകാം മതംമാറ്റത്തിന്റെ കാര്യത്തില്‍ അദ്ദേഹം ചെയ്തത്. അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ്. അതിന്റെ പേരില്‍ കര്‍ത്താവിനു നിരക്കാത്തതു ചെയ്താല്‍ കര്‍ത്താവുപോലും പൊറുക്കില്ല. അത് ബന്ധുക്കളായാലും സഭാ നേതൃത്വമായാലും ശരി.''എന്നാണ് പേരു പറയരുതെന്ന അപേക്ഷയോടെ ഒരു സഭാവിശ്വാസി പ്രതികരിച്ചത്.
സൈമണ്‍ മാസ്റ്റര്‍ പില്‍ക്കാലത്തു ജീവിച്ചത് മുഹമ്മദ് ഹാജി എന്ന മുസ്‌ലിം ആയാണ്. അത് അദ്ദേഹത്തിന്റെ അടിയുറച്ച വിശ്വാസമായിരുന്നു. അത് സത്യമാണെന്നിരിക്കേ അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം സാധിച്ചുകൊടുക്കാതെ നിയമപ്രശ്‌നമാക്കിയവരുടെ ദുരുദ്ദേശ്യം ചെറുതായി കണ്ടണ്ടുകൂടാ. കാരണം, ഇത്തരം സംഭവം തൃശൂര്‍ ജില്ലയില്‍ ആദ്യമല്ല, സഭയെ തള്ളിപ്പറഞ്ഞവരുടെ മൃതശരീരം സെമിത്തേരിയില്‍ അടക്കാന്‍ സഭാവിശ്വാസികള്‍ വാശിപിടിക്കുന്നത്.
അത്തരം തിരക്കഥകള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്.
(അത് നാളെ)
ഉണ്ടണ്ടായത് മൗലികാവകാശ ധ്വംസനം;
ചെയ്തത് ക്രിമിനല്‍ കുറ്റം
ജനാധിപത്യരാജ്യത്ത് പൗരന്റെ അന്തസ്സും വ്യക്തിത്വവും സ്വാതന്ത്ര്യവും നിലനിര്‍ത്തുന്നതിനാണ് ഭരണഘടനയില്‍ മൗലികാവകാശങ്ങള്‍ എഴുതിച്ചേര്‍ത്തത്. പ്രത്യേകസാഹചര്യങ്ങളിലൊഴികെ അതു നിഷേധിക്കാന്‍ ഭരണകൂടത്തിനും കഴിയില്ല.
മൗലികാവകാശത്തില്‍ ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യവും അനുവദിച്ചിട്ടുണ്ടണ്ട്. താന്‍ വിശ്വസിക്കുന്ന മതത്തിലെ ആചാരമനുസരിച്ചു സ്വന്തം മൃതശരീരം മറവുചെയ്യാനുള്ള അവകാശവും ഇതില്‍പ്പെടുന്നതാണ്. ഇക്കാര്യത്തില്‍ വ്യക്തമായി വസിയ്യത്ത് എഴുതിവച്ചിട്ടും സൈമണ്‍മാസ്റ്ററെന്ന മുഹമ്മദ് ഹാജിയുടെ അന്ത്യാഭിലാഷം സംരക്ഷിക്കപ്പെടാതെ പോവുകയാണുണ്ടായത്.
സൈമണ്‍ മാസ്റ്ററുടെ മൃതശരീരം അദ്ദേഹത്തിന്റെ സമ്മതമില്ലാതെ മെഡിക്കല്‍ കോളജിനു വിട്ടുനല്‍കിയത് അതുകൊണ്ടുതന്നെ പൗരാവകാശ ലംഘനമാണ്. അതു ചെയ്തവര്‍ക്കെതിരേ ക്രിമിനല്‍ക്കുറ്റത്തിനു കേസെടുക്കാവുന്നതാണെന്നു നിയമവിദഗ്ധര്‍ പറയുന്നു.
സൈമണ്‍മാസ്റ്ററുടെ വിഷയത്തില്‍ ബന്ധുക്കള്‍ കാണിക്കുന്ന രേഖ വ്യാജമാണെങ്കില്‍ അതു തയാറാക്കിയതും ക്രിമിനല്‍കുറ്റമാകും. അതില്‍ മാസ്റ്ററല്ല ഒപ്പിട്ടതെന്നു തെളിഞ്ഞാല്‍ ജാമ്യംപോലും കിട്ടാത്ത വകുപ്പു ചേര്‍ത്ത് അതു തയാറാക്കിയവര്‍ക്കെതിരേ കേസെടുക്കാമെന്ന് അഭിഭാഷകരായ എ. ജയശങ്കര്‍, പി.എ പൗരന്‍ എന്നിവര്‍ സുപ്രഭാതത്തോടു പറഞ്ഞു. ഇതേ അഭിപ്രായമാണ് തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡെപ്യൂട്ടി പൊലിസ് സര്‍ജന്‍ ഡോ.ഹിതേഷ് ശങ്കറും പങ്കുവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."